Latest NewsKeralaNews

സംശയ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഭാര്യ മരിച്ചു. വര്‍ക്കല ചാവര്‍കോട് സ്വദേശി ലീല(45)ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അശോകന്‍ റിമാന്‍ഡിലാണ്. ഫെബ്രുവരി 26 ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു.

Read Also: ഭാരതത്തിലെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒന്നാമൻ പ്രധാനമന്ത്രി: പട്ടിക പുറത്ത്

ലീലയുടെ ഭര്‍ത്താവ് അശോകന് ഒരു വര്‍ഷം മുന്നേ സ്‌ട്രോക്ക് വന്ന് ശരീരം തളര്‍ന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

സംഭവം നടക്കുമ്പോള്‍ ലീലയുടെ മകളും ചെറുമകളും ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു. രാത്രി അമ്മയുടെ കരച്ചില്‍ കേട്ടെത്തുമ്പോള്‍ കണ്ടത് മണ്ണെണ്ണയുമായി നില്‍ക്കുന്ന പിതാവിനെയാണെന്നും അമ്മ മരണ വെപ്രാളത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും മുറ്റത്തു വീഴുകയും ചെയ്തുവെന്നും മകള്‍ പറഞ്ഞു. മകളാണ് വെള്ളം ഒഴിച്ചു തീ കെടുത്തിയത്. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. പൊള്ളലേറ്റ ലീലയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് അശോകനെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മകളുടെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button