Latest NewsNewsInternational

ഒരമ്മയ്‌ക്കേ ഇത് സാധിക്കൂ, മകളെ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ അമ്മയുടെ ത്യാഗം ഇങ്ങനെ

ലണ്ടന്‍: മാതൃസ്‌നേഹം മറ്റൊരിടത്തു നിന്നും ലഭിക്കില്ല എന്നത് സത്യം മാത്രമാണ്. ഇത്തരത്തില്‍ മുന്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നിന്നും രണ്ട് വയസുകാരി മകളെ രക്ഷിച്ച ഒരു അമ്മയുടെ വാര്‍ത്തയാണ് പുറത്തുവരുന്നത്. 25കാരിയായ ലെനെ കൊളൊപി എന്ന യുവതിയാണ് കുഞ്ഞിനെ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയത്.

ലെനെയുടെ മുന്‍ കാമുകന്‍ സലീം ഇവരെ കൊല്ലാനായി കരുതിക്കൂട്ടി എത്തിയതായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തടസം നിന്ന ലെനെയെ പ്രതി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൂടാതെ തീ വയ്ക്കുകയും ചെയ്തു. ലെനെയുടെ പുറത്താണ് തീ പടര്‍ന്ന് പിടിച്ചത്. കുട്ടിയുടെ ദേഹത്ത് തീ പിടിക്കാതിരിക്കാന്‍ അവനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ് ലെനെ ചെയ്തത്.

also read: ഹിജാബ് ധരിക്കാതെ റോഡില്‍ ഇറങ്ങിയ യുവതിക്ക് നേരിടേണ്ടി വന്നത്(വീഡിയോ)

വീടിന്റെ ടെറസിന് മുകളില്‍ വെച്ചായിരുന്നു സംഭവം. യുവതി ഉച്ചത്തില്‍ അലറിവിളിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ വീണ്ടും കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. 21 കുത്തുകളാണ് പ്രതി ലെനെക്കിട്ട് കുത്തിയത്. പോലീസ് സംഭവസ്ഥലത്ത് ഉടന്‍ എത്തിയെങ്കിലും ലെനെയെ രക്ഷിക്കാനായില്ല.

കുത്തേറ്റ് മുഖറം ആസകലം വികൃതമായ ലെനെക്ക് 65 ശതമാനം പൊള്ളലും ഏറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാല് ദിവസത്തിനുള്ളില്‍ യുവതി മരണത്തിന് കീഴടങ്ങി.

പോലീസ് എത്തിയപ്പോഴേക്കും എല്ലാം കണ്ട് പേടിച്ച് അരണ്ട് അമ്മയുടെ രക്തത്തില്‍ കുളിച്ചിരിക്കുന്ന രണ്ട് വയസുകാരി ലൈലയെയാണ് കണ്ടത്. കണ്ണുകള്‍ ഉന്തി ഒന്നും കരഞ്ഞുകൊണ്ടായിരുന്നു കുഞ്ഞിന്റെ ഇരുപ്പെന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ മുഖത്തും പൊള്ളലേറ്റിട്ടുണ്ട്. ഈ സമയം ലെനെയുടെ മറ്റൊരു കുഞ്ഞ് നാലുവയസുകാരി ലൊല സുഹൃത്തിന്റെ വീട്ടിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button