ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ആം ആദ്മി പാര്‍ട്ടിയുടെ ഇരുപത് എംഎൽഎമാരെ അയോഗ്യരാക്കിയതിനെത്തുടര്‍ന്നാണ് ഹൈകോടതി തീരുമാനം. തെരഞ്ഞെടുപ്പ് കമ്മിഷനോട് അയോഗ്യരാക്കിയ എംഎൽഎമാര്‍ നല്കിയ ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്ന ഈ മാസം 29വരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യപിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
read also: എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി
ഡല്‍ഹി ഹൈക്കോടതിയില്‍ ഇരുപത് എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഇവര്‍ ഹര്‍ജി നല്‍കിയിരുന്നു. രാഷ്ട്രപതി ഇരുപത് പേരെയും അയോഗ്യരാക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശയിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.
2015 മാര്‍ച്ചില്‍ 21 എംഎല്‍എമാരെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയോഗിക്കുകയും ഇതിനെതിരെ പ്രതിപക്ഷത്തിന്റെയും ഒരു അഭിഭാഷകന്റെയും പരാതിയിന്മേല് എല്ലാ എംഎല്‍എമാരേയും അയോഗ്യരാക്കണമെന്നും കമ്മിഷന് മുന്‍പാകെ പരാതി സമര്‍പ്പിച്ചിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments