Latest NewsNewsIndia

ഇപ്പോൾ തെരഞ്ഞെടുപ്പ് വന്നാൽ ആര് അധികാരത്തിലേറുമെന്ന് പുതിയ സർവേ ഫലം

ന്യൂഡല്‍ഹി: ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം. റിപ്പബ്ലിക് ടിവിയും സി വോട്ടറും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. 335 ലേറെ സിറ്റ് ഭൂരിപക്ഷത്തില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നാണ്ണ് സർവേ സൂചിപ്പിക്കുന്നത്. കൂടാതെ കേരളത്തിൽ 20 % വോട്ടുകൾ എൻ ഡി എ നേടുമെന്നും സർവേയിൽ പറയുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയായി ആരെ തിരഞ്ഞെടുക്കുമെന്നുളള ചോദ്യത്തിന് 66 ശതമാനം പേര്‍ നരേന്ദ്രമോദിക്കു വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 28 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്തു. എന്‍ഡിഎയ്ക്ക് 335 സീറ്റ് ലഭിക്കുമെന്നും യുപിഎയ്ക് 89 സീറ്റ് ലഭിക്കുമെന്നും ആണ് സർവേയിൽ പറയുന്നത്.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആരാണ് യോഗ്യനെന്ന ചോദ്യത്തിന് 62.7 പേർ നരേന്ദ്രമോദി എന്നും 12.6 പേർ രാഹുൽ ഗാന്ധി എന്നും വോട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button