ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ മുന്നിലെന്ന് സര്‍വേ ഫലങ്ങള്‍. യുപിയിലും ഗോവയിലും ബിജെപിക്ക് തുടര്‍ഭരണം ഉറപ്പെന്ന് സര്‍വേ ഫലങ്ങള്‍ പറയുമ്പോള്‍, പഞ്ചാബില്‍ ആം ആദ്മിയാണ് മുന്നില്‍ നില്‍ക്കുന്നത്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എബിപിസി വോട്ടറാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടത്.
ഉത്തര്‍പ്രദേശില്‍ ബിജെപി തന്നെ തുടര്‍ഭരണം നടത്തുമെന്നാണ് സര്‍വേ. 403 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 225-237 അധികം സീറ്റ്( 41.2 ശതമാനം വോട്ട്) ബിജെപിക്ക് ലഭിക്കുമെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. ആര്‍എല്‍ഡിയുമായി സഖ്യം ചേര്‍ന്ന് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും യോഗി ആദിത്യനാഥിന്റെ പിന്നിലുണ്ട്. സഖ്യത്തിന് 35 ശതമാനം വോട്ട്(139-151 സീറ്റ്) നേടാനാകുമെന്നാണ് വിലയിരുത്തല്‍. ബിഎസ്പിയ്ക്ക് 14.2 ശതമാനം വോട്ട്(13-21 സീറ്റ്) ലഭിക്കും. എന്നാല്‍ യുപിയില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുമെന്നും സര്‍വേ ഫലം പറയുന്നു. അതായത് 4-8 സീറ്റ് വരെ മാത്രമേ കോണ്‍ഗ്രസിന് ലഭിക്കൂ.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുമെന്നാണ് റിപ്പോര്‍ട്ട്. 117 സീറ്റുകളിലേക്കായി നടക്കുന്ന മത്സരത്തില്‍ 55-63 സീറ്റ് വരെ ആം ആദ്മി നേടുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 24-30 സീറ്റ് വരെ നേടിക്കൊണ്ട് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തും. ബിജെപി സഖ്യത്തിന് 3-11 സീറ്റ് വരെ ലഭിക്കും.
ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ് പോരാട്ടം നടത്തുന്നത്. 70 സീറ്റുകളില്‍ 31-37 സീറ്റ് വരെ ബിജെപി നേടും. കോണ്‍ഗ്രസിന് 30-36 സീറ്റ് വരെ ലഭിച്ചേക്കാം. സംസ്ഥാനത്ത് ആദ്യമായി മത്സരത്തിനിരങ്ങുന്ന ആം ആദ്മി 2-4 സീറ്റ് വരെ നേടി പരാജയപ്പെടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബിജെപി ഭരിക്കുന്ന ഗോവയില്‍ പാര്‍ട്ടി തന്നെ വീണ്ടും അധികാരത്തില്‍ ഏറുമെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 40 സീറ്റുകളിലേക്കായി നടക്കുന്ന മത്സരത്തില്‍ 30 ശതമാനം അധിക വോട്ട് ബിജെപി നേടുമെന്നും സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments