മുംബൈ ; മഹാരാഷ്ട്രയും,ഹരിയാനയും ബിജെപിയ്ക്കൊപ്പമെന്ന് അഭിപ്രായ സർവ്വെ . മഹാരാഷ്ട്രയിൽ 288 ൽ 205 വരെ സീറ്റുകൾ ബിജെപി – ശിവസേന സഖ്യം സ്വന്തമാക്കുമെന്നാണ് എബിപി -സീവോട്ടർ സർവ്വെ പ്രവചിക്കുന്നത് .ശിവസേനയുമായി സഖ്യമില്ലെങ്കിലും ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തും.
ഹരിയാനയിലെ തൊണ്ണൂറു സീറ്റില്‍ ബിജെപി 78 ഉം നേടുമെന്നും സര്‍വ്വെ പറയുന്നു. 2009 നിയമസഭ തിരഞ്ഞെടുപ്പിനെക്കാള്‍ 76 സീറ്റാണ് ബി.ജെ.പി സംസ്ഥാനത്ത് അന്ന് കൂട്ടിച്ചേര്‍ത്തത്. വോട്ട് വിഹിതം ഇരട്ടിയാക്കി വര്‍ധിപ്പിക്കാനും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാനും ബി.ജെ.പിക്ക് 2014 ല്‍ കഴിഞ്ഞു.
2014 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 282 സീറ്റിൽ മത്സരിച്ച ശിവസേനയ്ക്ക് 63 സീറ്റാണ് ലഭിച്ചത് . 260 സീറ്റിൽ മത്സരിച്ച ബിജെപിയാകട്ടെ 122 സീറ്റുകൾ നേടി .ഹരിയാനയിലും ബിജെപി നേരത്തെ തന്നെ ചുവട് ഉറപ്പിച്ച് കഴിഞ്ഞു .
Post Your Comments