Latest NewsIndia

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും എക്‌സിറ്റ് പോള്‍ ഫലം, വിവിധ ദേശീയ മാധ്യമങ്ങളുടെ സർവേയിൽ

മുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടിംഗ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. വിവിധ ദേശീയ മാധ്യമങ്ങൾ സർവേ ഫലവുമായി രംഗത്തുണ്ട്. എങ്കിലും ബിജെപി രണ്ടു സംസ്ഥാനവും തൂത്തുവാരുമെന്നാണ് എല്ലാവരുടെയും പ്രവചനം. ടൈംസ് നൗ സര്‍വേ പ്രകാരം ഹരിയാനയില്‍ ആകെയുള്ള 90 സീറ്റുകളിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കും. ബിജെപിക്ക് 71 സീറ്റാണ് ടൈംസ് നൗ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 11 സീറ്റ് ലഭിക്കും. അതേസമയം മറ്റുള്ളവര്‍ എട്ട് സീറ്റുകള്‍ നേടും.

അയോദ്ധ്യ തർക്കത്തിൽ പൂർത്തിയ വഴിത്തിരിവ്, സുന്നി വഹബ് ബോർഡിന്റെ നിലപാടുകളിൽ വ്യത്യസ്തത

പോള്‍ ഓഫ് പോള്‍സ് സര്‍വേയില്‍ ഹരിയാനയില്‍ ബിജെപി 63 സീറ്റ് നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 16 സീറ്റില്‍ ഒതുങ്ങും.റിപ്ലബ്ലിക്ക് ടിവി ജന്‍കി ബാത്ത് സര്‍വേയില്‍ 52 മുതല്‍ 63 സീറ്റ് വരെയാണ് ഹരിയാനയില്‍ ബിജെപിക്ക് ലഭിക്കുക. കോണ്‍ഗ്രസ് 15 മുതല്‍ 19 സീറ്റ് വരെയില്‍ ഒതുങ്ങും.ടിവി 9 ഭാരത് വര്‍ഷ് സര്‍വേയില്‍ ബിജെപിക്ക് 47 സീറ്റാണ് ഹരിയാനയില്‍ ലഭിക്കുമെന്നാണ് പ്രവചനം കോണ്‍ഗ്രസ് 23 സീറ്റില്‍ ഒതുങ്ങും. ഇന്ത്യാ ന്യൂസ് പോള്‍ സ്ട്രാറ്റ് സര്‍വേയില്‍ ഹരിയാനയില്‍ ബിജെപി 75 മുതല്‍ 80 സീറ്റ് വരെ നേടും കോണ്‍ഗ്രസ് 9 മുതല്‍ 12 വരെ സീറ്റില്‍ ഒതുങ്ങും.

അതെ സമയം മഹാരാഷ്ട്രയിൽ ബിജെപി സുനാമിയാണ് പ്രവചിക്കുന്നത്. ആകെയുള്ള 288 സീറ്റിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം മഹാരാഷ്ട്രയില്‍ ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യം 72 മുതല്‍ 90 സീറ്റില്‍ വരെ ഒതുങ്ങും. മറ്റുള്ളവര്‍ 22 മുതല്‍ 34 സീറ്റില്‍ വരെ ഒതുങ്ങും.ടൈംസ് നൗ സര്‍വേ പ്രകാരം മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം 230 സീറ്റ് നേടും. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് വെറും 48 സീറ്റേ ലഭിക്കൂ. മറ്റുള്ളവര്‍ പത്ത് സീറ്റ് നേടും.

പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങൾ ഇനിയും തകർത്തെറിയും, പാക്കിസ്ഥാന്‍ തിരുത്തിയില്ലെങ്കില്‍ ഇന്നലത്തേക്കാള്‍ മോശം അവസ്ഥയുണ്ടാകുമെന്നു കാശ്മീര്‍ ഗവർണ്ണർ

ന്യൂസ് 18 ഐപിഎസ്‌ഒഎസ് സര്‍വേയില്‍ ബിജെപിക്ക് 243 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. ഇതില്‍ ബിജെപി ഒറ്റയ്ക്ക് 141 സീറ്റ് നേടും. 19 സീറ്റുകളുടെ വര്‍ധനവാണ് ബിജെപിക്കുണ്ടാവുക. ശിവസേന 102 സീറ്റ് നേടും. 39 സീറ്റിന്റെ വര്‍ധന ശിവസേനയ്ക്കുണ്ടാവും. കോണ്‍ഗ്രസ് സഖ്യം 41 സീറ്റില്‍ ഒതുങ്ങും. ഇതില്‍ കോണ്‍ഗ്രസിന് മാത്രം 17 സീറ്റേ ലഭിക്കൂ. എന്‍സിപി 22 സീറ്റ് ലഭിക്കും.

അതേസമയം വിബിഎ അക്കൗണ്ട് തുറക്കില്ല.ജന്‍ കി ബാത്ത് സര്‍വേ പ്രകാരം മഹാരാഷ്ട്രയില്‍ ബിജെപി സേന സഖ്യം 223 സീറ്റ് നേടും. കോണ്‍ഗ്രസ് എന്‍സിപി സഖ്യം 54 സീറ്റില്‍ ഒതുങ്ങും. പോള്‍ ഓഫ് പോള്‍സിന്റെ സര്‍വേയില്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 213 സീറ്റ് നേടും. കോണ്‍ഗ്രസ് സഖ്യം 61 സീറ്റില്‍ ഒതുങ്ങും. ഇതോടെ ബിജെപി കേന്ദ്രങ്ങളിൽ അണികൾ ആവേശത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button