തിരുവനന്തപുരം: നിയമ സഭ തിരഞ്ഞെടുപ്പിൽ തുടര്ഭരണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് പിണറായി സർക്കാർ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കേരളം ആർക്കൊപ്പം എന്ന അന്വേഷണത്തിലാണ് അഭിപ്രായ സർവേകൾ. ഏഷ്യാനെറ്റ്, 24 ന്യൂസ്, മീഡിയ വണ്‍, ടൈംസ് നൗ എന്നിവ നടത്തിയ സര്‍വേകൾ എല്‍ഡിഎഫിന് തുടര്‍ ഭരണം പ്രവചിച്ചിരുന്നു ഇപ്പോഴിതാ മാതൃഭൂമി ന്യൂസ്-സിവോട്ടര്‍ സര്‍വേയിലും ഇടതുമുന്നണിയുടെ തിരിച്ചുവരവാണ് കണക്കുകൂട്ടുന്നത്.
എല്‍ഡിഎഫ് 75 മുതല്‍ 83 വരെ സീറ്റുകള്‍ നേടുമെന്നാണ് മാതൃഭൂമി സിവോട്ടരുടെ പ്രവചനം. യുഡിഎഫ് 56- 64 സീറ്റുകളും എന്‍ഡിഎ 0-2 സീറ്റുകള്‍ നേടുമെന്നും സര്‍വെ പറയുന്നു. എല്‍ഡിഎഫ് 79ഉം യുഡിഎഫ് 60ഉം ബിജെപി ഒരു സീറ്റും നേടുമെന്നാണ് സര്‍വേ ഫല ശരാശരി. എല്‍ഡിഎഫിന് 40.9 ശതമാനം വോട്ടുകളും യുഡിഎഫിന് 37.9 ശതമാനം വോട്ടുകളും എന്‍ഡിഎയ്ക്ക് 16.6 ശതമാനം വോട്ടുകളുമാണ് സര്‍വേ പ്രവചിക്കുന്നത്.
read also:കുടിച്ച് ‘ആറാടാനാകില്ല’ ; നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പുതിയ തീരുമാനം
ഈ സര്‍ക്കാരിനോട് എതിര്‍പ്പുണ്ട്, മാറണം എന്നാഗ്രഹിക്കുന്നവര്‍ 40.5 ശതമാനം പേരാണ്. പ്രതിപക്ഷത്തിന് 42.6 ശതമാനം പേര്‍ മോശം റേറ്റിങ് നല്‍കി. 38.10% പേരും മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടു. കിറ്റും പെന്‍ഷനും തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യും എന്ന് കരുതുന്നവരാണ് 53.9 ശതമാനം.
51 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ സര്‍വേയില്‍ വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ മുന്നിലെത്തിയത് സ്വര്‍ണക്കടത്താണ്. 25.2ശതമാനം പേര്‍ വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദം സ്വര്‍ണക്കടത്താണെന്ന് രേഖപ്പെടുത്തി. എന്നാൽ തൊട്ടുപിന്നിൽ ശബരിമല വിവാദമുണ്ട് 20.2 ശതമാനം പേര് ഈ വിവാദം വോട്ടിങ്ങിനെ സ്വാധീനിക്കുമെന്നു അഭിപ്രായപ്പെട്ടപ്പോൾ കോവിഡ് പ്രതിരോധം- 13ശതമാനം, പ്രളയ ദുരിതാശ്വാസം- 8ശതമാനം എന്നിങ്ങനെയാണ് രേഖപ്പെട്ടത്.
Post Your Comments