ജീവിതകാലമത്രയും വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ? ഫിലിപ്പീന്‍സിലെ ബജാവോസ് എന്നറിയപ്പെടുന്ന ഗോത്ര വര്‍ഗക്കാര്‍ അവരുടെ ജീവിതകാലമത്രയും വെള്ളത്തിലാണ് ജീവിക്കുന്നത്. കെട്ടുവള്ളം പോലുള്ള ബോട്ടുകളിലും, വെള്ളത്തിന് മേല്‍ തൂണുകള്‍ നാട്ടി കുടിലു കെട്ടിയുമാണ് ഇവർ താമസിക്കുന്നത്. കരയിലേക്കെത്തുന്നത് വളരെ അപൂർവമായി മാത്രമാണ്. വെള്ളത്തില്‍ ജീവിക്കുന്നതിനാല്‍ മീന്‍ പിടുത്തം തന്നെയാണ് ഇവരുടെ തൊഴിലും മുഖ്യ വരുമാന മാര്‍ഗവും. പിടിക്കുന്ന മീന്‍ നല്‍കിയാണ് കരയിൽ നിന്ന് ധാന്യങ്ങളും മറ്റ് സാധനങ്ങളും വാങ്ങുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പോകാറില്ല.
Read Also: നിഗൂഢ ഗോത്ര വിഭാഗത്തെ കണ്ടെത്തി
മരിച്ചയാളുകളുടെ എല്ലുകള്‍ വരെ ഇവര്‍ സൂക്ഷിച്ചുവെക്കും. ഇതിനുശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ മരിച്ചയാളുടെ ആത്മാവ് ദേഹത്ത് കയറുമെന്നാണ് ഇവരുടെ വിശ്വാസം. മേഘങ്ങള്‍ക്കിടയില്‍ കഴിയുന്ന ദൈവത്തിലാണ് ഇവരുടെ വിശ്വാസം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments