WayanadLatest NewsKeralaNews

വയനാട്ടില്‍ പണിയെടുക്കുന്ന മണ്ണ് കർഷകന് നൽകാൻ ഗോത്രമഹാ സഭയുടെ കുടില്‍ കെട്ടി സമരം

സുൽത്താൻ ബത്തേരി: വയനാട്ടില്‍ പണിയെടുക്കുന്ന മണ്ണ് കർഷകന് നൽകാൻ ഗോത്രമഹാ സഭയുടെ കുടില്‍ കെട്ടി സമരം. സുല്‍ത്താന്‍ ബത്തേരി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.

Also Read:വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് വീണ്ടും നോട്ടീസ്: തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കടക്കം അര്‍ഹമായ ഭൂമി പതിച്ചു നല്‍കുന്നതിന് രണ്ട് പതിറ്റാണ്ടിനു ശേഷവും സര്‍ക്കാര്‍ അലംഭാവം തുടരുന്നതാണ് സമരത്തിനിറങ്ങാന്‍ ഇടയാക്കിയ​തെന്ന് സമരത്തില്‍ ​പ​ങ്കെടുക്കുന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘മുത്തങ്ങ തങ്ങളെ ഭയപ്പെടുത്തുന്നില്ല. മരണം വരെ സമരം തുടരും. ഞങ്ങള്‍ക്ക് എവിടെയെങ്കിലും ജീവിക്കണ്ടേ. മക്കള്‍ക്ക് ജീവിക്കണ്ടേ. കുറച്ച്‌ മണ്ണ് മാത്രമാണ് ആവശ്യം. പൊലീസ് വന്നോട്ടെ ഭയമില്ല. പേടിയൊക്കെ പണ്ടായിരുന്നു’, സമരത്തിനിറങ്ങിയ ആദിവാസി സ്ത്രീകള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button