Latest NewsIndiaNews

ഒരു സെക്സ് ക്രൈം പോലുമില്ല, കന്യകാത്വത്തിനു വലിയ പ്രാധാന്യവുമില്ല: ലൈംഗികസ്വാതന്ത്ര്യത്തിന്റെ സ്വർഗമെന്ന് ഗവേഷകർ

ദക്ഷിണ ഛത്തിസ്ഗഢിന്റെ തെക്കൻ താഴ്വാരങ്ങളിലെ ഗോത്ര വർഗമാണ് ‘കാട്ടിക്കൊമ്പ്‌ മറിയ’ (Bison Horn Muria). ബസ്തറിന്റെ അതിർത്തികൾക്കുള്ളിലാണ് ഇവരുടെ വാസം. ഈ ഗോത്ര വർഗക്കാർക്കിടയിൽ ഇതുവരെ ഒരു സെക്സ് ക്രൈം ഉണ്ടായിട്ടില്ല എന്നത് ആശ്ചര്യം ഉണർത്തുന്ന കാര്യമാണ്. പാർത്ഥ വർഷണി എന്ന ഇരുപത്തേഴുകാരനായ ഒരു ഗ്രാഫിക് ഡിസൈനർ ഈ ഗോത്രത്തിലെ ജനങ്ങൾക്കൊപ്പം താൻ കഴിഞ്ഞപ്പോഴുണ്ടായ അനുഭവങ്ങൾ വൈസ് മാസികയിൽ ചിത്രസഹിതം പങ്കുവെച്ചതോടെയാണ് ഇവർക്കിടയിലെ പ്രത്യേകതകൾ വീണ്ടും ചർച്ചയാകുന്നത്.

‘എന്റെ അച്ഛൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. എട്ടു വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ഇവരെ കാണുന്നത്’, പാർത്ഥ കുറിച്ചു. ഗോത്രവർഗക്കാരെ കുറിച്ച് പാർത്ഥ മാസികയിൽ എഴുതിയത് ഇങ്ങനെ, ലൈംഗികമായ അപകർഷതകളോ പ്രശനങ്ങളോ ഇല്ലാത്ത സ്ത്രീപുരുഷന്മാർ. വ്യക്തിപരമായി നോക്കുകയാണെങ്കിൽ ലൈംഗികസ്വാതന്ത്ര്യം ആവോളമുണ്ട്. തങ്ങളുടെ ലൈംഗികതയെ കുറിച്ച് അവർ ബോധാവാന്മാരല്ല, അതിനാൽ തന്നെ ഇതുസംബന്ധിച്ച പ്രശ്‍നങ്ങളും ഉയരാറില്ല.

Also Read:‘ഡ്രൈവർ മോശമായി പെരുമാറി, ബസിൽ ഉണ്ടായിരുന്നവർ സഹായിച്ചില്ല: തന്നെ ഒരു സ്ത്രീയായി കൂട്ടാൻ കഴിയില്ലെന്ന് അവർ പറഞ്ഞു’

വിവാഹം കഴിയുന്നതിനു മുമ്പ് ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടുവെന്ന് കരുതി ഗോത്രവർഗത്തിനോ മാതാപിതാക്കൾക്കോ എതിർപ്പുകളില്ല. ആരുമായും ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ ഇവർക്ക് പരിപൂർണ സ്വാതന്ത്ര്യമുണ്ട്. ഈ വിവാഹപൂർവ ബന്ധത്തെ ഒരു ടെസ്റ്റ് ഡോസ് ആയിട്ട് കാണുന്നവരുമുണ്ട്. കന്യകാത്വത്തിനു അമിത പ്രാധാന്യം കൊടുക്കാത്ത ഇവർക്ക്, വിവാഹിതയാകുന്ന സ്ത്രീ കന്യകയായിരിക്കണമെന്ന നിർബന്ധവുമില്ല.

വിവാഹം കഴിഞ്ഞാൽ പോലും, മറ്റൊരാളെ ഇഷ്ടമായാൽ അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണെന്നാണ് ഇവർ കരുതുന്നത്. ആഴ്ചകൾ നീണ്ടു നിൽക്കുന്നതാണ് മുറിയ ഗോത്രജരുടെ വിവാഹ ചടങ്ങുകൾ. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വരന്, വധുവിനൊപ്പം വന്ന അതിഥികളിൽ ഒരു യുവതിയോട് കടുത്ത ആകർഷണം തോന്നിയാൽ അവരെ വിവാഹം കഴിക്കാനും സാധിക്കും. വിവാഹ മുഹൂർത്തത്തിന് മുമ്പ് തന്നെ അവർ തങ്ങളുടെ വിവാഹം വേണ്ടെന്നു വെച്ച് പുതുതായി കണ്ടെത്തിയ ഇണകളെ സ്വീകരിക്കുമെന്നതാണ് ഇവരുടെ പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button