ബ്രസീലിയ: തെക്കേ അമേരിക്കയിലെ ഗോത്ര വര്‍ഗങ്ങള്‍ക്കിടയിലും കോവിഡ് സ്ഥിരീകരിച്ചു. ആമസോണിലെ യാനോമമി ഗോത്രവിഭാഗത്തിലെ 15 വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ബ്രസീല്‍ അറിയിച്ചു. കൗമാരക്കാരനെ ബോവ വിസ്റ്റയിലുള്ള ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കുറഞ്ഞ അംഗസഖ്യ മാത്രമുള്ള ഗോത്രവിഭാഗങ്ങളില്‍ കോവിഡ് പടരുന്നത് ആശങ്കാജനകമാണ്. ബ്രസീല്‍-വെനസ്വേല അതിര്‍ത്തിയിലുള്ള ആമസോണ്‍ വനത്തില്‍ ജീവിക്കുന്ന ഗോത്രവര്‍ഗമാണ് യാനോമമി. കണക്കുപ്രകാരം ഇവരുടെ ജനസംഖ്യ 36,000 താഴെ മാത്രമാണ്.
ALSO READ: കോഴിയിറച്ചി കിലോ 140 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നഷ്ടക്കച്ചവടത്തിലേക്ക്
ഇതുവരെ മൂന്നു ആമസോണ്‍ സ്റ്റേറ്റുകളായി ഏഴു ഗോത്ര വിഭാഗക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചില ഗോത്രവംശങ്ങള്‍ തന്നെ ഇല്ലാതായേക്കുമെന്നാണ് മുന്നറിയിപ്പ്.
Post Your Comments