Latest NewsNewsInternational

മരിച്ചവരെ പ്രീതിപ്പെടുത്താന്‍ വിരല്‍ ഭാഗം അറുത്തുകളഞ്ഞ് ഒരു നാട്

മരിച്ചവരെ പ്രീതിപ്പെടുത്താന്‍ വിരല്‍ മുറിച്ചു മാറ്റി ദുഃഖാചരണം നടത്തി ഒരു നാട്. സ്വന്തക്കാരില്‍ ആരെങ്കിലും മരിച്ചാല്‍ ഇവര്‍ വിരല്‍ മുറിച്ചു മാറ്റിയാണ് ദുഃഖാചരണം നടത്തുന്നത്. കുടുംബത്തിലെ അമ്മമാരാണ് ഈ ആചാരം മിക്കപ്പോഴും അനുഷ്ടിക്കുന്നത്. മരിച്ചവരെ പ്രീതിപ്പെടുത്താനായാണ് ഈ ആചാരം അവര്‍ അനുഷ്ടിക്കുന്നത്. മുറിച്ചു കളയുന്ന വിരല്‍ ഭാഗം പിന്നീട് പ്രത്യേക സ്ഥലത്തുവച്ച് സംസ്‌കരിക്കും. കത്തിയോ മറ്റേതെങ്കിലും മൂര്‍ച്ചയേറിയ ആയുധമോ ഉപയോഗിച്ച് വിരലിന്റെ മുകള്‍ ഭാഗം ഛേദിച്ചുകളയുകയാണ് ഒരു രീതി. വിരല്‍ ഛേദിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനു തൊട്ടു താഴെ നൂലോ മറ്റോ ഉപയോഗിച്ച് കെട്ടി മുറുക്കി അരമണിക്കൂറിന് ശേഷം മുറിച്ചു കളയുന്ന രീതിയുമുണ്ട്.

മുഖത്ത് ചെളിയും ചാരവും പൂശുന്നതാണ് മറ്റൊരു ദുഃഖ പ്രകടനം. ശിശുമരണം സംഭവിച്ച കുടുംബത്തിലും ഇത്തരമൊരു വിചിത്രമായ ആചാരം നടത്താറുണ്ട്. അടിക്കടി ശിശുമരണം സംഭവിച്ച ശേഷം പിറക്കുന്ന കുഞ്ഞിന്റെ കൈവിരല്‍ അമ്മ കടിച്ചു തുപ്പുന്ന രീതിയാണിത്. ഇത്തരത്തില്‍ ചെയ്താല്‍ കുഞ്ഞിന് ദീര്‍ഘായുസ് ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button