
തിരുവനന്തപുരം: ചൈന അനുകൂല പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി. ഇതാവശ്യരപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഡ്വ. സുരേഷ് പരാതി നല്‍കി.
അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചുതണ്ടു രൂപപ്പെട്ടു വരികയാണെന്നും, ഇത് ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാനം ചെയ്ത് സംസാരിക്കവെയാണ് കോടിയേരി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
ഇതിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്തെത്തിയിരുന്നു. സ്വന്തം രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയ്യാറാകണമെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
Post Your Comments