തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളില്ല എന്ന തന്റെ പ്രസ്താവന യാഥാര്‍ത്ഥ്യമാണെന്ന് ആവർത്തിച്ച് കോടിയേരി ബാലകൃഷ്ണൻ. ഹിന്ദുനാമധാരികള്‍ മത്സരിക്കുന്ന സ്ഥലത്ത് തന്നെ പ്രസംഗിക്കാന്‍ വിളിക്കാറില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി .
കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളില്ല എന്ന തന്റെ പ്രസ്താവന യാഥാര്‍ത്ഥ്യമാണെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ തന്നെ അത് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പറന്നുയർന്നതിന് പിന്നാലെ ഇൻഡിഗോ വിമാനങ്ങൾ നേർക്കുനേർ: കൂട്ടിമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്
‘ഗുജറാത്തില്‍ പത്ത് ശതമാനം മുസ്ലിങ്ങളുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുസ്ലിം പേരുള്ള ഒരാളെ പോലും കോണ്‍ഗ്രസ് മത്സരിപ്പിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ പരിഗണന കോണ്‍ഗ്രസ് നല്‍കിയിരുന്നു. അതില്‍നിന്ന് ഒരു അകല്‍ച്ച വന്നിരിക്കുന്നു’. കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments