കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനത്തിടെ മന്ത്രിമാരെ രൂക്ഷമായി വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ. പാർട്ടി സെക്രട്ടേറിയേറ്റ് നടക്കുമ്പോൾ മന്ത്രിമാർ തിരുവനന്തപുരത്ത് ഉണ്ടായിട്ടും മുങ്ങി നടക്കുന്നുവെന്ന് കോടിയേരി പ്രവര്‍ത്തന റിപ്പോര്‍ട്ടിനിടെ വിമർശിച്ചു.
Also Read:യുക്രൈൻ അധിനിവേശത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം ചേരില്ല: ബെലറൂസ് ഭരണാധികാരി
ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സ്വത്വ രാഷ്ട്രീയം പാര്‍ട്ടിയില്‍ നിന്ന് അവരെ അകറ്റുന്നുവെന്നും ഇത് നേരിടണമെന്നും സിപിഐഎമ്മിന്റെ സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു. ധാരാളം വെല്ലുവിളികളാണ് എറണാകുളം ജില്ലയിൽ സിപിഎമ്മിന് നേരിടേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അതിനെ പൂർണ്ണമായും പരിഹരിക്കാനാണ് പാർട്ടിയുടെ നീക്കം.
അതേസമയം, എറണാകുളത്ത് നടക്കുന്ന സമ്മേളനത്തിൽ കരട് നയരേഖയും സംസ്ഥാന സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനം ലക്ഷ്യമിട്ടുള്ള നവകേരള രേഖയും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അവതരിപ്പിക്കും.
Post Your Comments