ErnakulamLatest NewsKeralaNattuvarthaNews

തൃക്കാക്കരയിൽ യു.ഡി.എഫ് കള്ളവോട്ട് ചെയ്തു: എല്‍.ഡി.എഫ് പരാതി നല്‍കുമെന്ന് കോടിയേരി

കൊച്ചി: തൃക്കാക്കരയിൽ യു.ഡി.എഫ് കള്ളവോട്ട് ചെയ്തതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് നടത്തിയ കള്ളവോട്ടിനെതിരെ, എല്‍.ഡി.എഫ് പരാതി നല്‍കുമെന്നും കോടിയേരി പറഞ്ഞു. മികച്ച പോളിങ് എല്‍.ഡി.എഫിന് അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കള്ളവോട്ട് ചെയ്യുന്നതിനായി സി.പി.എം വ്യാപകമായി തയ്യാറെടുപ്പ് നടത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപണം ഉന്നയിച്ചു. യു.ഡി.എഫിന്റെ ജാഗ്രതകൊണ്ടാണ്, ഡി.വൈ.എഫ്.ഐ നേതാവിന്റെ കളളവോട്ട് പിടിക്കാനായതെന്ന് സതീശൻ പറഞ്ഞു. വ്യാജവോട്ടര്‍ ഐഡി തയ്യാറാക്കിയതിന് പോലീസ് കേസെടുത്തിട്ടില്ലെന്നും വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയത് ക്രിമിനല്‍ കുറ്റമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button