ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണും. ഇന്ന് രണ്ട് മണിക്കാണ് ചീഫ് ജസ്റ്റിസിന്‍റെ വാര്‍ത്താ സമ്മേളനം. രാവിലെ ചീഫ് ജസ്റ്റിസിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് കോടതി നടപടി ബഹിഷ്കരിക്കുകയും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണത്തില്‍ പ്രധാനമന്ത്രി നിയമമന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദഹവും ഉടനെ മാധ്യമങ്ങളെ കാണും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലുമായി ചര്‍ച്ച നടത്തും.കോടതി വിട്ടിറങ്ങിയാണ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ഉള്‍പ്പെടെ നാലുജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.
ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ വി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് പ്രതിഷേധത്തിന് ചുക്കാന്‍ പിടിക്കുന്നത്. നാലുപേരും സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങളാണ്.
Post Your Comments