അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപില്‍ പ്രതിപക്ഷ നേതാവിനെയും രണ്ട് സുപ്രീം ജഡ്ജിമാരെയും അറസ്റ്റ് ചെയ്തു. മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നശീദ് അടക്കം തടവിലായ രാഷ്ട്രീയക്കാരെ മോചിപ്പിക്കാനും 12 പാര്‍ലെമന്റ് അംഗങ്ങളുടെ വിലക്ക് നീക്കാനുമുള്ള സുപ്രീം കോടതി ഉത്തരവ് ഭരണനേതൃത്വം നേരത്തെ തള്ളിയിരുന്നു. ഇതിന് പിറകെയാണ് അറസ്റ്റ്.
ചീഫ് ജസ്റ്റിസ് അബ്ദുല്ല സഇൗദ്, ജഡ്ജ് അലി ഹമീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും അറസ്റ്റ് ചെയ്തതിെന്റ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യമീന്‍ 15 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Post Your Comments