ഡൽഹി: രാജ്യം തന്നെ ആശങ്കയോടെ കാത്തിരുന്ന വിധി പുറപ്പെടുവിച്ചത് ഈ അഞ്ചു ന്യായാധിപന്മാർ. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്‌ഡെ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നീ ന്യായാധിപന്മാർക്കു ഏറെ സംഘര്‍ഷഭരിതമായ ദിനങ്ങളായിരുന്നു കേസിലെ വാദപ്രതിവാദ ദിനങ്ങള്‍. ചരിത്രപ്രധാന വിധിയില്‍ ബെഞ്ചിലെ അഞ്ചു ജഡ്ജിമാരില്‍ ഒരാള്‍ക്കും പോലും എതിരഭിപ്രായം ഉണ്ടായിരുന്നില്ല എന്നത് ഈ കേസ് സംബന്ധിച്ച ന്യായാധിപന്‍മാര്‍ ആഴത്തില്‍ പഠിച്ചതിന്റെ മാത്രം ഫലമായിരുന്നു.
വിധി പുറപ്പെടുവിച്ചു കഴിഞ്ഞാൽ രാജ്യം എങ്ങനെ പ്രതികരിക്കും എന്നതിലും ഇവർക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകളുടേയും വിവേകപരമായ ബൗദ്ധിക ഇടപെടലുകളിലൂടെയും അന്തിമ വിധിയിലേക്ക് എത്തിച്ചത് സുപ്രീം കോടതിയുടെ ഈ ഭരണഘടന ബെഞ്ച് ആണ്.ഏതാലായും ചരിത്രവിധിയില്‍ അഞ്ചു ജഡ്ജിമാരും ഏറെ ആശ്വാസത്തിലാണെന്നാണു റിപ്പോര്‍ട്ടുകള്‍. ഭരണഘടനാ ബെഞ്ചില്‍ തനിക്കൊപ്പമുണ്ടായിരുന്ന നാല് ജഡ്ജിമാരുമായി അത്താഴം കഴിക്കുകയും ചെയ്തു
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. വിധിന്യായത്തിൽ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള നൽകുന്നതിന് നാല് ജഡ്ജിമാർക്കൊപ്പം പുറത്തുപോകാൻ ചീഫ് ജസ്റ്റിസ് ആഗ്രഹിച്ചിരുന്നുവെന്ന് വാർത്താ ഏജൻസി പറയുന്നു.ല്‍ഹിയിലെ താജ് ഹോട്ടലിലാണ് ഇവർക്ക് അത്താഴവിരുന്നൊരുക്കിയത്.
Post Your Comments