ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസ് 40 ദിവസം തുടര്‍ച്ചയായി നടന്ന വാദം കേള്‍ക്കലിനുശേഷം സുപ്രീംകോടതി വിധി പറയാനായി മാറ്റിയതിനു പിന്നാലെ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ ഇന്ന് യോഗം ചേരും.ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് യോഗം. അയോധ്യ പ്രശ്നത്തിലെ മധ്യസ്ഥ ചര്‍ച്ചകള്‍ വിജയം കണ്ടെന്ന് റിട്ട ജസ്റ്റീസ് ഖലീഫുള്ള അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടും ജഡ്ജിമാര്‍ പരിശോധിക്കും.
തര്‍ക്കഭൂമി ഉപാധികളോടെ വിട്ടു നല്‍കാമെന്ന് സുന്നി വഖബ് ബോര്‍ഡ് സമ്മതം അറിയിച്ചതായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. 40 ദിവസം നീണ്ട മാരത്തണ്‍ വാദം ഇന്ന് അവസാനിപ്പിച്ച കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കെയാണ് കേസില്‍ അസാധാരണ നടപടികള്‍ ഉണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദിനെ ആദരിക്കാനുള്ള ചടങ്ങ് ഉപേക്ഷിച്ച് ഫറൂഖ് കോളെജ്: കാരണം വിചിത്രം
അയോധ്യയെ തര്‍ക്കഭൂമി വിട്ടു നല്‍കുന്നതിന്റെ ഭാഗമായി കാശിക്കും മധുരയ്ക്കമുള്ള അവകാശവാദം ഹിന്ദു സംഘടനകള്‍ ഉപേക്ഷിക്കണമെന്നും, അയോധ്യയില്‍ 22 പള്ളികള്‍ പുതുക്കണമെന്നമുള്ള ഉപാധികളാണ് സുന്നി വഖബ് ബോര്‍ഡ് മുന്നോട്ടു വെച്ചിരിക്കുന്നതെന്നാണ് സൂചനകള്‍.അയോധ്യയിലെ തര്‍ക്കഭൂമിക്കു പകരമായി മറ്റൊരിടത്ത് പള്ളി നിര്‍മ്മിക്കണമെന്ന വാദവും സുന്നി വഖബ് ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ 134 വര്‍ഷം പഴക്കമുള്ള തര്‍ക്കത്തിനാണ് ശുഭപര്യവസാനമാകുന്നത്.
ആര്‍ക്കിടെക്ച്ചുറല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പട്ടികയില്‍ ഉള്‍പ്പെട്ട പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് സജ്ജ്മാക്കണമെന്ന ഉപാധിയും സുന്നി വഖബ് ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടുള്ളതായും മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഇനി ഒരു വാദമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിക്കൊണ്ട് വാദം അവസാനിപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് അയോധ്യയില്‍ ഒത്തുതീര്‍പ്പിലേയക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
മണ്‍കുടത്തില്‍ നിന്ന് കിട്ടിയ കുഞ്ഞിനെ ദത്തെടുക്കാനൊരുങ്ങി ബിജെപി എംഎല്‍എ രാജേഷ് മിശ്ര
ഇന്നു ചേരുന്ന ഭരണഘടന ബെഞ്ച് മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുമെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജി എഫ്‌എംഐ ഖലിഫുള്ള, ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതിയെയാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി കോടതി നിയോഗിച്ചത്.
Post Your Comments