ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍. ചീഫ് ജസ്റ്റിസും ജഡ്ജുമാരും കൂടിക്കാഴ്ച നടത്തിയെന്നും ചര്‍ച്ചകള്‍ നടത്തിയതായും വേണുഗോപാല്‍ അറിയിച്ചു. രാവിലെ പതിവുള്ള ചായ സല്ക്കാരത്തിനിെട ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ചായസല്‍ക്കാരത്തിനിടെ സുപ്രീം കോടതി അഭിഭാഷകന്‍ ആര്‍.പി ലൂത്ര വിവാദവിഷയം ചീഫ് ജസ്റ്റിസു മുൻപാകെ അവതരിപ്പിച്ചു.
സുപ്രീം കോടതിയെ തകര്‍ക്കാന്‍ ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ ചീഫ് ജസ്റ്റിസ് നടപടികള്‍ സ്വീകരിക്കണമെന്നും ലൂത്ര ആവശ്യപ്പെട്ടു. ഇൗ ആവശ്യം കേട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പുഞ്ചിരിച്ചെങ്കിലും മറുപടി ഒന്നും പറഞ്ഞില്ല. അതേസമയം, നാലു വിമത ജഡ്ജുമാരും സാധാരണപോലെ കോടതി നടപടി ക്രമങ്ങളിലേര്‍പ്പെട്ടു.
Post Your Comments