Latest NewsKeralaNews

മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ ഇനി യന്ത്ര മനുഷ്യര്‍

തിരുവനന്തപുരം: മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ യന്ത്രമനുഷ്യരെ വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. റോബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തൊഴിലാളികള്‍ മാന്‍ഹോളിലിറങ്ങി ജോലി ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട മുഖ്യമന്ത്രി ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ജലവിഭവവകുപ്പ് മന്ത്രിക്കും വാട്ടര്‍ അതോറിറ്റി എംഡിക്കും മാന്‍ഹോള്‍ വൃത്തിയാക്കാന്‍ മനുഷ്യര്‍ ഇറങ്ങാത്ത മറ്റെന്തെങ്കിലും സംവിധാനം വേണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

read more: ആദ്യ റോബോട്ട് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ ഇടപെടല്‍ സംസ്ഥാനത്ത് പലയിടത്തും മാന്‍ഹോളിലിറങ്ങി അപകടകരമായി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു. പിന്നീട് വാട്ടര്‍ അതോറിറ്റി സ്റ്റാര്‍ട്‌അപ് മിഷനുമായി ചേര്‍ന്ന് ഒരു പദ്ധതിക്ക് രൂപം നല്‍കി. യുവസംരംഭകരില്‍ നിന്നും ആദ്യം ആശയങ്ങള്‍ ക്ഷണിച്ചു. ലഭിച്ച ആശയങ്ങള്‍ സാങ്കേതികവിദഗ്ധരടങ്ങിയ സമിതി പരിശോധിച്ച്‌ മികച്ചത് തെരഞ്ഞെടുത്തു. ഈ ആശയം മുന്നോട്ടുവെച്ച എട്ട് യുവാക്കള്‍ അടങ്ങുന്ന സ്റ്റാര്‍ട്‌അപ് സംഘം മാന്‍ഹോളില്‍ ഇറങ്ങുന്ന റോബോട്ടിന്റെ പ്രവര്‍ത്തനമാതൃക സൃഷ്ടിച്ചു.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button