തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും തെരച്ചില്‍ ഊര്‍ജിതം. തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തെരച്ചില്‍ 23 മണിക്കൂര്‍ പിന്നിട്ടു. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ ആണ് തെരച്ചില്‍. ഫയര്‍ഫോഴ്‌സിന്റെ 12 അംഗ സ്‌കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായി സ്ഥലത്ത് ഉണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാല്‍ മാന്‍ഹോള്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തി.
ഏറ്റവുമൊടുവിലായി കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയില്‍ ഇറക്കി പരിശോധന നടത്തുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളിയെ തെരഞ്ഞ് ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിംഗ് സംഘം മാന്‍ഹോളിലൂടെ ഇറങ്ങിയെങ്കിലും മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത് കാരണം അധിക മുന്നോട്ട് പോകാനായില്ല. 40 മീറ്റര്‍ മുന്നോട്ട് പോയി തെരച്ചില്‍ നടത്തിയ ശേഷം സ്‌കൂബ സംഘത്തിന് മടങ്ങേണ്ടി വന്നുവെന്ന് സ്‌കൂബ ടീം അംഗം സന്തോഷ് പറഞ്ഞു.
ടണലിനുള്ളില്‍ മാലിന്യത്തിന്റെ ബെഡ് ആണെന്നും വെള്ളത്തിനും മാലിന്യത്തിന്റെ ബെഡിനും ഇടയില്‍ കേവ് ഡൈവ് ചെയ്യുന്നതുപോലെ കിടന്നുകൊണ്ടാണ് മുന്നോട്ട് പോയി പരിശോധിച്ചതെന്നും സന്തോഷ് പറഞ്ഞു. 40 മീറ്ററോളം മുന്നോട്ട് പോയെങ്കിലും വെള്ളത്തിനും മാലിന്യത്തിനും ഇടയിലെ വീതി കുറഞ്ഞതോടെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ വന്നു. പരമാവധി പോയി നോക്കി. തള്ളിയാല്‍ പോലും നീങ്ങാത്ത അത്രയും മാലിന്യമാണ് അടിഞ്ഞുകൂടിയിരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു.
Post Your Comments