മുംബൈ: മാന്‍ഹോളില്‍ വീണയാള്‍ക്കെതിരെ നടപടിയെടുത്ത് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന്. കോര്‍പ്പറേഷനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് മാന്‍ഹോളില്‍ വീണ സമീര്‍ അറോറ എന്നയാള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഏപ്രില്‍ 25-നാണ് സംഭവം. മുംബൈയിലെ ലോവര്‍ പാരല്‍ ഏരിയയ്ക്ക് സമീപത്ത് തുറന്ന് കിടക്കുന്ന മാന്‍ഹോളിലാണ് സമീര്‍ വീണത്. അപകടത്തെക്കുറിച്ച് സമീറിന്റെ സുഹൃത്ത് നീരജ് ഭാദ്ര ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിന് മറുപടിയായി ഓവുചാലില്‍നിന്ന് കോര്പ്പറേഷന് തന്റെ സാംസങ് മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയാണെങ്കില്‍ തന്റെ പരാതിക്കൊപ്പം സൂക്ഷിക്കാമെന്ന് സമീർ ട്വീറ്റ് ചെയ്തതാണ് കോർപ്പറേഷനെ ചൊടിപ്പിച്ചത്. കോര്‍പ്പറേഷന്റെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്ന് ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെയാണ് കോര്‍പ്പറേഷന്റെ പ്രതിഛായ തകര്‍ത്തെന്ന് ആരോപിച്ച് സമീറിനും മറ്റ് ചിലര്‍ക്കെതിരേയും കോര്പ്പറേഷന് നടപടി എടുത്തത്.
Post Your Comments