
മുംബൈ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മുംബൈയില്‍ മാന്‍ഹോളിലും കടലിലുമായി വീണുമരിച്ചത് 328പേര്‍.സമാന സംഭവങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം മരിച്ചവരുടെ എണ്ണത്തിന്റെ പകുതിയാണ്. നഗരസഭ അധികൃതരുടെ അനാസ്ഥയുടെ ദയനീയ ചിത്രം കൂടിയാണിത്.
വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) നല്‍കിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്. വിവരാവകാശ പ്രവര്‍ത്തകന്‍ ഷക്കീല്‍ അഹമ്മദ് ഷെയ്ക്കാണ് അപേക്ഷ നല്‍കിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 328 പേര്‍ മരിച്ചു, ഇതില്‍ 237 പേര്‍ പുരുഷന്മാരും 91 പേര്‍ സ്ത്രീകളുമാണ്. 167 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
കണക്കുകള്‍ പ്രകാരം, 2017 ലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. കുറഞ്ഞത് 78 പേര്‍ക്ക് അന്ന് ജീവന്‍ നഷ്ടപ്പെട്ടു. ഇതേ വര്‍ഷം തന്നെയാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളതും.ഇതുമായി ബന്ധപ്പെട്ട് ബിഎംസിക്ക് 2017ല്‍ 154 പരാതികളാണ് ലഭിച്ചത്. 2017 ഓഗസ്റ്റില്‍ വെള്ളപ്പൊക്കത്തില്‍ തുറന്ന മാന്‍ഹോളില്‍ വീണ് ഡോ. അമരപുര്‍കര്‍ മരിച്ചതിന് ശേഷം 80 ശതമാനം മാന്‍ഹോളുകളില്‍ മെറ്റല്‍ ഗ്രില്ലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ബിഎംസി ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. എന്തായാലും ഈ അവകാശവാദം നിലനില്‍ക്കെയാണ് 2018 ജൂലൈ വരെ കുറഞ്ഞത് 42 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതായി ബിഎംസി തന്നെ പറയുന്നത്.
Post Your Comments