കൊന്യ: ആദ്യ റോബോട്ട് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു. കൊന്യ പ്രവിശ്യയില്‍ മനുഷ്യപ്രയത്നം കുറക്കാന്‍ ലക്ഷ്യമിട്ട് യന്ത്രമനുഷ്യനെ നിര്‍മിക്കുന്ന തുര്‍ക്കിയിലെ ആദ്യ ഫാക്ടറിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഫാക്ടറി അകിന്സോഫ്റ്റ് സോഫ്റ്റ്വെയര് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഫാക്ടറിയില്‍ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ വന്‍തോതിലുള്ള ഉല്പാദനം തുടങ്ങിയതായി കമ്പനി ബോര്‍ഡ് ചെയര്മാന് ഒസ്ഗുര്‍ അകിന് പറഞ്ഞു.
കമ്പനി ആരംഭിച്ചത് അഡ ജിഎച്ച്5 എന്ന പേരിലുള്ള ന്യൂ ജനറേഷന് ഹ്യൂമനോയ്ഡ് റോബോട്ടിന്റെ നിര്‍മാണമാണ്. ഇവ കേള്‍ക്കാനും സംസാരിക്കാനും മണക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും കഴിവുള്ള റോബോട്ടാണ്. മാളുകള്‍, വിമാനത്താവളം, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ യന്ത്രമനുഷ്യന്റെ സേവനം പ്രയോജപ്പെടുത്താമെന്ന് അകിന് പറഞ്ഞു.
Post Your Comments