ഗുഡ്ഗാവ്: സഹോദരനോടൊപ്പം കളിക്കുന്നതിനിടെ തുറന്ന കിടന്ന മാൻഹോളിൽ വീണ് 10 മാസം പ്രായമുള്ള പെൺകുട്ടി മരിച്ചു. കുഞ്ഞിനെ ഉടൻ പുറത്തെത്തിച്ചു.എന്നാൽ അബോധാവസ്ഥയിലായിരുന്നു.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു.
15 വയസുള്ള സഹോദരനോടൊപ്പം നടപ്പാതയിൽ കളിക്കുന്നതിനിടെ തറന്നുകിടന്ന മാന്‍ഹോളിലേക്ക് കുട്ടി വീഴുകയായിരുന്നു. സഹോദരന്റെ കരച്ചില്‍ ശബ്ദംകേട്ട് സമീപത്ത് കടനടത്തുന്ന കുട്ടിയുടെ മുത്തച്ഛന്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.
കുഞ്ഞ് മരിക്കാനിടയായത് അധികാരികളുടെ വീഴ്ചയാണെന്നാരോപിച്ച് പ്രദേശവാസികള്‍ ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പറേഷനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. ഈവര്‍ഷം തുറന്നുകിടന്ന മാന്‍ഹോളില്‍ വീണും മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങി ശ്വാസംമുട്ടിയും എട്ടുപേരാണ് ഗുരുഗ്രാമില്‍ മരിച്ചത്. മാന്‍ഹോള്‍ അപകടങ്ങള്‍ വര്‍ധിച്ചിട്ടും കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
Post Your Comments