ഗൂഗിളിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകളിൽ നടപ്പിലാക്കിയ സൗജന്യ വൈഫൈയ്ക്ക് നിയന്ത്രണം. 30 മിനിറ്റായി അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സമയപരിധി കുറച്ചു. മാത്രമല്ല, ഗൂഗിൾ സ്റ്റേഷൻ പണം വൈഫൈയ്ക്ക് ഈടാക്കാനും തുടങ്ങിയിട്ടുണ്ട്.
read more: ബസ് സ്റ്റേഷനുകളില്‍ ഇനി സൗജന്യ വൈഫൈ
മുംബൈ സെന്ററൽ സ്റ്റേഷനിൽ പണം ഈടാക്കിയുള്ള സർവീസ് തുടങ്ങിയെന്നാണ് അറിയുന്നത്. മുംബൈ സ്റ്റേഷനിൽ ഗൂഗിളിന്റെ വൈഫൈ സ്ഥാപിച്ചത് കൃത്യം രണ്ടു വർഷം മുൻപാണ്. 2016 ൽ കേവലം 53 സ്റ്റേഷനുകളിൽ തുടങ്ങിയ പദ്ധതി ഈ വർഷം അവസാനത്തോടെ 400 സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.
read more: സംസ്‌ഥാനത്ത് 2000 പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ
ഗൂഗിൾ സ്റ്റേഷൻ ഇന്റർനെറ്റിന് 24 മണിക്കൂറിന് 19 രൂപയും ഒരു ആഴ്ചത്തേക്ക് 149 രൂപയുമാണ് ഈടാക്കുന്നതെന്നാണ് റെഡിറ്റ് യൂസറുടെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, അതിവേഗ ഡേറ്റ ഉപയോഗിക്കാനുള്ള സമയം ഒരു മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറച്ചു
Post Your Comments