ന്യൂഡൽഹി: രാജ്യത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ വിമാനത്താവളങ്ങളിലേതിന് സമാനമായ പരിഷ്കാരവുമായി കേന്ദ്രസർക്കാർ. റെയില്‍വെ സ്റ്റേഷനുകള്‍ എല്ലാ ഭാഗത്തു നിന്നും അടയ്ക്കാനും സുരക്ഷാ വാതിലുകളില്‍ കൂടി മാത്രം പ്രവേശനം നല്‍കാനുമാണ് തീരുമാനം. യാത്രക്കാരുടെയും ചരക്കുകളുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം. പ്രവേശന കവാടത്തിലെ സ്കാനിങ് മെഷീനുകള്‍ ഇതിനായി പരിഷ്കരിക്കും. സുരക്ഷയ്ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം പൂര്‍ത്തിയാക്കിയ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ കമ്മാന്റോകളെയാണ് ഇതിനായി നിയോഗിക്കുക. സുരക്ഷയ്ക്ക് ഉയര്‍ന്ന പ്രധാന്യം നല്‍കിയാണ് ഈ തീരുമാനങ്ങളെന്ന് ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. പ്രധാന സ്റ്റേഷനുകളിലെല്ലാമായി ആകെ 3000 കിലോമീറ്റര്‍ നീളമുള്ള ചുറ്റുമതില്‍ ഇതിനായി പണിയും.
Post Your Comments