KeralaLatest NewsNewsTechnology

സംസ്‌ഥാനത്ത് 2000 പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ

തിരുവനന്തപുരം: സംസ്ഥാനത്തെ 2000 പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങി.വൈഫൈ സൗകര്യമൊരുക്കാൻ സർവീസ് ദാതാക്കളിൽനിന്നു താൽപര്യപത്രം ക്ഷണിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, സർവകലാശാലകൾ, കലക്ടറേറ്റുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി ഒരോ ജില്ലയിലും 150 പൊതുസ്ഥലങ്ങളിലാണു വൈഫൈ ലഭ്യമാകുക.

ജില്ലകളിൽ വൈഫൈ സൗകര്യം ലഭ്യമാക്കേണ്ട സ്ഥലങ്ങളുടെ പട്ടിക കലക്ടർമാർ സർക്കാരിനു കൈമാറിയിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ആറുമാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

കണക്ടിവിറ്റി സൗകര്യംകൂടി വിലയിരുത്തിയ ശേഷം അന്തിമപട്ടിക തീരുമാനിക്കും. 50 കോടി രൂപ ചെലവിട്ടാണ് ഐടി മിഷൻ പദ്ധതി നടപ്പാക്കുന്നത്. തമിഴ്നാട് സർക്കാരും സൗജന്യ വൈഫൈ പദ്ധതി നടപ്പാക്കാനുള്ള ടെൻഡർ നടപടികൾ തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button