ജനീവ: ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റിന്‍റെ മുഴുവന്‍ തുകയും തിരികെ നല്‍കുന്ന രീതി പ്രാബല്യത്തില്‍ വരുത്താന്‍ ഒരുങ്ങി സ്വിറ്റ്സര്‍ലന്‍ഡിലെ റെയില്‍വേ സ്വിസ് ഫെഡറല്‍ റെയില്‍വേയ്സ്. റെയില്‍വേയ്സ് സിഇഒ ആന്‍ഡ്രിയാസ് മെയെര്‍ ആണ് ഈ പുതിയ രീതി നടപ്പിലാക്കുന്നതായി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.
ട്രെയിന്‍ ഒരു മണിക്കൂറിലധികം വൈകിയാല്‍ പരമാവധി പത്തു ഫ്രാങ്കും ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് പരമാവധി പതിനഞ്ച് ഫ്രാങ്കും മാത്രമാണ് ഇപ്പോള്‍ തിരികെ നല്‍കുന്നത്. ദീര്‍ഘദൂര സര്‍വീസുകളായ ഐസി, ഐസിഎന്‍ എന്നിവയില്‍ മാത്രമാണ് ഈ സൗകര്യം. എന്നാല്‍ പുതിയ സംവിധാനം വരുന്നതോട് കൂടി നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ വൈകിയാല്‍ ടിക്കറ്റ് നിരക്കിന്‍റെ അന്പത് ശതമാനവും അനിയന്ത്രിതമായി വൈകിയാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കുക എന്നതാണ് പരിഗണനയിലുള്ളത്.
Post Your Comments