ലക്‌നോ: ഉത്തര്‍പ്രദേശിലെ 74 ബസ് സ്റ്റേഷനുകളില്‍ പുതിയ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ 66 ജില്ലാ കേന്ദ്രമായുള്ള ബസ് സ്റ്റേഷനുകളില്‍ സജ്ജമാക്കിയ വൈഫൈ സംവിധാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ഇനി മുതല്‍ ബസ് യാത്രക്കാര്‍ക്ക് ടിജി കണക്ട് എന്ന ആപ്പ് ഉപയോഗിച്ച് വൈഫൈ നെറ്റ്‌വര്‍ക്കില്‍ ലോഗിന്‍ ചെയ്യാം.
ഈ പബ്ലിക് ഹോട്ട്സ്പോട്ടുകളിലൂടെ വിവിധ ഇ-ഗവേണന്‍സ്, എം-ഗവേണന്‍സ് സേവനങ്ങളും മറ്റും ഇടതടവില്ലാതെ പൊതുജനങ്ങള്‍ക്കു ലഭ്യമാകും. സംസ്ഥാന ഡേറ്റ സെന്ററിലുള്ള എല്ലാ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതിലൂടെ പരിധിരഹിതമായി ഉപയോഗിക്കാനാവും.
മീററ്റ്, ഗാസിയാബാദ്, അംറോഹ എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന ബസ് സ്റ്റേഷനുകളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം മുഖ്യമന്ത്രി നിര്‍വഹിച്ചു.
Post Your Comments