ലൈംഗികതയും മസ്തിഷ്ക്കവും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ആണിലും പെണ്ണിലും ലൈംഗികതയുടെ ഓരോ ഘട്ടത്തിലും മസ്തിഷ്കം പ്രധാന പങ്ക് വഹിക്കുന്നു. പങ്കാളിയോടുള്ള ഇഷ്ടം, അടുപ്പം, ലൈംഗിക ഉത്തേജനം, രതി മൂര്‍ച്ഛ തുടങ്ങി എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം മസ്തിഷ്കത്തിന്റെ നിര്‍ദേശപ്രകാരം പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളും ചില രാസതന്മാത്രകളുമാണ് ചെയുന്നത്.
വിദേശ രാജ്യങ്ങളിൽ നടത്തിയ ബ്രെയിന്‍ മാപ്പ് പഠനങ്ങള്‍ ലൈംഗിക ഉത്തേജനങ്ങള്‍ മസ്തിഷ്കത്തിലുണ്ടാക്കുന്ന മാറ്റങ്ങളെയും പരസ്പര ബന്ധത്തെയും വിശകലനം ചെയ്യുന്നു. ലൈംഗിക ആകര്‍ഷകവേളയിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും സെറിബ്രല്‍ കോര്‍ട്ടെക്സ്, ലിബിക് സിസ്റ്റത്തിന്റെ ഭാഗമായ അമിഗ്ഡല, ഹൈപ്പോതലാമസ് തുടങ്ങിയ ഭാഗങ്ങളെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. അമിഗ്ഡല വികാരങ്ങളെയും സെറിബെല്ലം പേശീ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുമ്പോൾ പിറ്റിയൂട്ടറി ഗ്രന്ഥിഎന്‍ഡോര്‍ഫിനുകള്‍, ഓക്സിടോസിന്‍ വാസോപ്രസിന്‍ തുടങ്ങിയ ഹോര്‍മോണുകളെ പുറപ്പെടുവിക്കുന്നു.
Post Your Comments