Latest NewsIndia

യുവാവിന് ഡേറ്റിങ് ആപ്പ് വഴി നേരിട്ടത് ക്രൂരമായ ബലാത്സംഗം : ചികിത്സയിലുള്ള യുവാവിന്റെ അനുഭവം ഇങ്ങനെ

ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുകയും തന്നെ ഇവര്‍ കൊള്ളയടിച്ചെന്നും അപൂര്‍വ്വ് പറയുന്നു.

ന്യൂഡല്‍ഹി : സ്വവര്‍ഗ അനുരാഗികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും വേണ്ടിയുള്ള ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്രിന്‍ഡർ വഴി പരിചയപ്പെട്ട യുവാവിന് ഏൽക്കേണ്ടി വന്നത് കൊടിയ പീഡനം. 31കാരനായ അപൂര്‍പ് എന്ന യുവാവിനുണ്ടായ അനുഭവം കേട്ട് സമൂഹം ഞെട്ടലില്‍ നിന്നും മാറിയിട്ടില്ല.ഗ്രിന്‍ഡര്‍ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട സ്വവര്‍ഗാനുരാഗിയായ യുവാവിനെ കാണാന്‍ അപൂര്‍വ്വ് പോകുകയും ഇതിന് പിന്നാലെ താന്‍ ഒരു സംഘം യുവാക്കളുടെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുകയും തന്നെ ഇവര്‍ കൊള്ളയടിച്ചെന്നും അപൂര്‍വ്വ് പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് 31 കാരനായ അപൂര്‍വ് ആപ്ലിക്കേഷന്‍ വഴി ഒരു യുവാവിനെ പരിചയപ്പെട്ടത്. സാധാരണ ആള്‍ക്കാര്‍ പെരുമാറുന്ന പോലെ തന്നെ യാതൊരു സംശയവും നല്‍കാതെയാണ് യുവാവ് പെരുമാറിയത്. ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട തങ്ങള്‍ പിന്നീട് നമ്പര്‍ കൈമാറി. ചാറ്റിങ് പിന്നീട് വാട്സ്‌ആപ്പിലൂടെയായി. പിന്നീട് ഫോട്ടോകളും കൈമാറി തുടങ്ങി. പിന്നീട് തങ്ങള്‍ കണ്ടുമുട്ടാന്‍ തീരുമാനിച്ചു. രാമകൃഷ്ണ ആശ്രം മാര്‍ഗിലെ മെട്രൊ സ്റ്റേഷനില്‍ കണ്ടുമുട്ടാനായിരുന്നു തങ്ങള്‍ നിശ്ചയിച്ചിരുന്നത്.എന്നാല്‍ പിന്നീട് മീറ്റിങ് പോയിന്റ് മാറ്റി മാറ്റി ഒടുവില്‍ ഒരു പാര്‍ക്കില്‍ എത്തി.

ആദ്യമായി അയാളെ കാണാന്‍ പോകുന്നതിലുള്ള ഒരു പരിഭ്രമം തനിക്കുണ്ടായിരുന്നെന്ന് അപൂര്‍വ് പറയുന്നു. പാർക്കിലെത്തിയ ഉടനെ പെട്ടെന്ന് രണ്ട് പേര്‍ തന്റെ അടുത്തേക്ക് എത്തി, അനങ്ങാന്‍ വയ്യാത്ത വിധത്തില്‍ മുറുകെ പിടിച്ചു. പിന്നീട് അസഭ്യം പറയാന്‍ തുടങ്ങി. പിന്നീട് രണ്ട് പേര്‍ കൂടി വന്നു. തന്നെ അവര്‍ പരിചയമില്ലാത്ത ഒരിടത്തേക്ക് കൂട്ടിക്കൊണ്ട് പോയി. തന്റെ ശരീരത്ത് എന്തോ ഒന്ന് കുത്തി വെച്ചു. ഇതോടെ തന്റെ ബോധം പോയി എന്നും ഉണർന്നപ്പോൾ അവര്‍ തന്നെ ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നുമാണ് ഇയാൾ പറയുന്നത്. ഇവർ തന്റെ ഫോൺ കൈക്കലാക്കുകയും പേഴ്‌സ് എടുക്കുകയും തന്റെ എടിഎം കാര്‍ഡുമായി പോയി അക്കൗണ്ടില്‍ നിന്നും 25000 രൂപ എടുക്കുകയും ചെയ്തു എന്നുംഅപൂര്‍വ് പറഞ്ഞു.

ഒരു വിധത്തില്‍ അവിടുന്ന് രക്ഷപ്പെട്ട് ഒരു ഓട്ടോയില്‍ കയറിയാണ് സുഹൃത്തിന്റെ വീട്ടിലെത്തിയത്. സുഹൃത്താണ് ഓട്ടോറിക്ഷയുടെ പണം നല്‍കിയത്. ഡോക്ടറായ അവനോട് താന്‍ കാര്യങ്ങള്‍ വിശദമാക്കി. തനിക്ക് വേണ്ട പ്രാഥമിക ശുശ്രൂഷയും അവന്‍ നല്‍കിയെന്നും. ഇപ്പോഴും ആ സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ തനിക്ക് ഭയമാണെന്നും അപൂര്‍വ് പറഞ്ഞു. സ്വവര്‍ഗരതി കുറ്റമല്ലെന്ന വിധിക്ക് ശേഷം ഈ ഞെട്ടിക്കുന്ന അനുഭവം മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴി വെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button