Latest NewsKeralaIndia

ലഹരിഗുളികകള്‍ക്ക് പണം കണ്ടെത്താന്‍ ലൈംഗിക തൊഴിൽ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ : നൂറോളം പേര് ഇത്തരത്തിൽ ഉണ്ടെന്ന് റിപ്പോർട്ട്

ല്‍ക്കണ്ടമെന്നറിയപ്പെടുന്ന ക്രിസ്റ്റല്‍ മെറ്റല്‍ എം.ഡി.എം.എച്ച്‌ (മെതാഫെറ്റാമൈന്‍) ആണ് കോളേജ് വിദ്യാര്‍ഥികളടക്കമുള്ളവരെ ആകര്‍ഷിക്കുന്നത്.

എറണാകുളം: ലഹരിക്കടിമയായി മയക്കുമരുന്ന്‌ വാങ്ങാനുള്ള പണം കണ്ടെത്താനായി ലൈംഗികത്തൊഴില്‍ വരെ ചെയ്യുന്ന വിദ്യാര്‍ത്ഥികളുണ്ടെന്ന് വെളിപ്പെടുത്തല്‍. കോഴിക്കോട് നഗരത്തില്‍മാത്രം നൂറോളം ആണ്‍കുട്ടികള്‍ ഇത്തരത്തില്‍ ലൈംഗികത്തൊഴില്‍ ചെയ്യുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് പറയുന്നു. ലഹരിഗുളികകള്‍ക്ക് അടിമപ്പെടുന്ന കുട്ടികള്‍ വലിയതുക എളുപ്പത്തില്‍ കണ്ടെത്താനാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. കല്‍ക്കണ്ടമെന്നറിയപ്പെടുന്ന ക്രിസ്റ്റല്‍ മെറ്റല്‍ എം.ഡി.എം.എച്ച്‌ (മെതാഫെറ്റാമൈന്‍) ആണ് കോളേജ് വിദ്യാര്‍ഥികളടക്കമുള്ളവരെ ആകര്‍ഷിക്കുന്നത്.

ഉപയോഗിച്ചാല്‍ കുറേദിവസംവരെ ഇതിന്റെ ലഹരി കിട്ടും. ഡി.ജെ. പാര്‍ട്ടികളിലാണ് ഇതുകൂടുതല്‍ ഉപയോഗിക്കുന്നത്. മാനസികപ്രശ്നമുള്ളവര്‍ക്ക് കൊടുക്കുന്ന ഗുളികകളും കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡോക്ടറുടേതിന് സമാനമായ രീതിയില്‍ കുറിപ്പടി എഴുതിയാണ് കുട്ടികള്‍ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് ഇവ വാങ്ങുന്നത്. കുറച്ചുമുമ്പ് വരെ മയക്കുമരുന്ന്‌ വാങ്ങാന്‍ കുട്ടികള്‍ മോഷണത്തിലേക്കും ചെറുകിട കഞ്ചാവ് വില്പനയിലേക്കും കടന്നിരുന്നു. ഇതുമാറിയാണ് ഇപ്പോള്‍ വലിയൊരുശതമാനം ലൈംഗികത്തൊഴിലാളികളാവുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരാളില്‍നിന്ന് 1000 രൂപ വരെ ഇവര്‍ ഈടാക്കുന്നു.

ആവശ്യക്കാരെ ഇവര്‍തന്നെ കണ്ടുപിടിക്കും. ഏജന്റുമാരുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.സ്കൂളുകളില്‍ പഠിക്കുന്ന പതിനെട്ടിന് താഴെ പ്രായക്കാരായ കുട്ടികളാണ് ഇവര്‍.സ്വവര്‍ഗരതിക്കാരുടെ കേന്ദ്രങ്ങളിലെത്തി കുട്ടികള്‍ അവരെ കണ്ടുമനസിലാക്കും. കൂട്ടുകാരല്ലാത്തവര്‍ക്കൊപ്പം യാത്രപോയും ഇവര്‍ താത്പര്യമുള്ളവരെ കണ്ടെത്തും. പലപ്പോഴും കുട്ടികള്‍തന്നെ ഇതിന്റെ കണ്ണികളാവുകയും ചെയ്യും. ഇത്തരത്തില്‍ സമീപിക്കുന്നവരെ പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്തും ഭീഷണിപ്പെടുത്തിയും കുട്ടികള്‍ പണം തട്ടുന്നുണ്ട്.

സ്കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായുള്ള കൗണ്‍സലിങ്ങിനിടെയാണ് ലഹരിക്ക് പണം കണ്ടെത്താന്‍ ഇത്തരം മാര്‍ഗങ്ങള്‍ കുട്ടികള്‍ സ്വീകരിക്കുന്നതെന്ന് മനസിലായതെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കുന്നു.  കൗണ്‍സലിംഗ് നല്‍കി പലരേയും തിരിച്ചുകൊണ്ടുവന്നു. കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് കൗണ്‍സലിങ് എത്തുന്ന തരത്തില്‍ സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതായും എക്സൈസ് അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button