ബംഗളുരു ; സ്വവര്‍ഗാനുരാഗിയെന്ന് ആരോപണം ഹോസ്റ്റലില്‍ പെൺകുട്ടിക്ക് ക്രൂര മർദ്ദനം. കര്‍ണാടകയിലെ ഒരു കോണ്‍വന്റ് ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന മണിപ്പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ക്രൂരപീഡനത്തിനു ഇരയായത്.
സ്വവര്‍ഗാനുരാഗിയാണെന്ന ആരോപണത്തിന്റെ പേരില്‍ ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തിലായിരുന്നു പീഡനം. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാന വാരത്തിലാണ് ഏറ്റവും ക്രൂരമായ പീഡനം നേരിട്ടത്. മറ്റ് രണ്ട് വിദ്യാര്‍ത്ഥിനികളുടെ സഹായത്തോടെ ബലമായി പിടിച്ചു വയ്ക്കുകയും കണ്ണില്‍ മുളക് പൊടി ഇടുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും പെണ്‍കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ ശാരീരികാവസ്ഥ കണ്ട് സഹപാഠികള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് സഹപാഠികള്‍ പെണ്‍കുട്ടിയുടെ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് സഹോദരന് ബംഗളുരുവില്‍ എത്തുകയും ചൈല്‍ഡ് ലൈനിലും സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നല്‍കുകയും ചെയ്തു.
Read also ; ദളിത് യുവതിയെ ഭീഷണിപ്പെടുത്തി പീഡനം : ലോറി ഡ്രൈവര്‍ അറസ്റ്റില്‍
പ്രാഥമികാന്വേഷണത്തിനായി സ്കൂളിലെത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.തിങ്കളാഴ്ച വീണ്ടും സ്കൂള്‍ സന്ദര്‍ശിക്കുമെന്നും ടുതല്‍ മൊഴിയെടുക്കലിന് ശേഷം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുമെന്നും കുമാരസ്വാമി അറിയിച്ചു.
Post Your Comments