Latest NewsKeralaIndia

മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയ കേസ്: മുന്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി അറസ്‌റ്റില്‍

തിരുമൂലപുരം സെന്റ്‌ തോമസ്‌ സ്‌കൂളിന്‌ സമീപത്തെ ആളൊഴിഞ്ഞ ഇരുനില കെട്ടിടത്തില്‍ വെച്ച്‌ ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ യുവാവിനെ പീഡിപ്പിച്ചത്‌.

തിരുവല്ല: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയ കേസില്‍ മുന്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി അറസ്‌റ്റില്‍. പീഡനത്തെ തുടര്‍ന്ന്‌ രഹസ്യ ഭാഗത്ത്‌ ഗുരുതര പരുക്കുകളോടെ യുവാവിനെ സ്വകാര്യ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുമൂലപുരം ചന്തപ്പറമ്പില്‍ വീട്ടില്‍ സി.സി സാബു (55) വിനെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.സാബുവിന്റെ അയല്‍വാസിയായ ഇരുപത്തിയഞ്ചുകാരനായ യുവാവാണ്‌ പീഡനത്തിന്‌ ഇരയായത്‌. തിരുമൂലപുരം സെന്റ്‌ തോമസ്‌ സ്‌കൂളിന്‌ സമീപത്തെ ആളൊഴിഞ്ഞ ഇരുനില കെട്ടിടത്തില്‍ വെച്ച്‌ ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ യുവാവിനെ പീഡിപ്പിച്ചത്‌.

തുടര്‍ന്ന്‌ രഹസ്യഭാഗത്തെ കടുത്ത വേദന മൂലം അസ്വസ്‌ഥത പ്രകടിപ്പിച്ച യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന്‌ വ്യാഴാഴ്‌ച ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ യുവാവ്‌ പീഡന വിവരം ഡോക്‌ടറോട്‌ തുറന്നുപറഞ്ഞു. പീഡനത്തെ തുടര്‍ന്ന്‌ മുറിവേറ്റ ഭാഗത്ത്‌ ആറ്‌ തുന്നലുകളും ഇട്ടിട്ടുണ്ട്‌.ഇതോടെ ബന്ധുക്കള്‍ സാബുവിനെതിരെ പോലീസില്‍ പരാതി നല്‍കി.സുഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരു വര്‍ഷം മുമ്ബ്‌ സാബുവിനെതിരെ തിരുവല്ല പോലീസ്‌ കേസെടുത്തിരുന്നു.

എന്നാല്‍, ഇരുപത്‌ വര്‍ഷംമുമ്പ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നതായി സി.പി.എമ്മിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു. പിന്നീട്‌ പല തെരഞ്ഞെടുപ്പുകളിലും ഇയാള്‍ സി.പി.എമ്മിനെതിരെ പ്രവര്‍ത്തിച്ചിരുന്നതായും സി.പി.എം. നേതാക്കള്‍ അറിയിച്ചു.കെട്ടിടത്തിലേക്ക്‌ വിളിച്ചു കൊണ്ടുപോയ തന്നെ കത്തി കാട്ടി കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയ ശേഷം സാബു പീഡിപ്പിക്കുകയായിരുന്നു എന്നാണ്‌ യുവാവ്‌ പോലീസിന്‌ നല്‍കിയിരിക്കുന്ന മൊഴി. രാവിലെ 10 മണിയോടെ സാബുവിനെ പോലീസ്‌ വീടിന്‌ സമീപത്തു നിന്നും അറസ്‌റ്റ് ചെയ്യുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ഇയാളെ രക്ഷപെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ യുവാവിന്റെ കുടുംബം ഒത്തുതീര്‍പ്പുകള്‍ക്കും തയാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്തല്‍, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. വെള്ളിയാഴ്‌ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button