മലപ്പുറം ; വേങ്ങര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. യു ഡി എഫ് 880 വോട്ടുകള്‍ക്ക് മുന്നിൽ. പോസ്റ്റൽ വോട്ട് ഒരെണ്ണം മാത്രമെന്നാണ് സൂചന. തിരൂരങ്ങാടി പിഎസ്എംഒ കോളജിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ആദ്യം പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് എണ്ണുന്നത്. ആദ്യ ഫലസൂചനകൾ 8:30ന് അറിയാം സാധിക്കും. യുഡിഎഫ് സ്ഥാനാർഥിയായി കെ.എൻ.എ. ഖാദറും, എൽഡിഎഫ് സ്ഥാനാർഥിയായി പി.പി.ബഷീറും ബിജെപി സ്ഥാനാർഥിയായി കെ. ജനചന്ദ്രനുമാണ് രംഗത്തുള്ളത്.
ലോക്സഭാംഗമായതിനെത്തുടർന്ന് മുസ്ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 11 നു നടന്ന വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗ് (72.12 ശതമാനം) ആണ് രേഖപ്പെടുത്തിയത്. 14 മേശകളാണ് വോട്ടെണ്ണലിന് വേണ്ടി സജ്ജീകരിച്ചിട്ടുള്ളത്. നിരീക്ഷകന് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതിന് ഒരു മേശകൂടി ഉപയോഗിക്കും. സൂപ്പര്‍വൈസര്‍, സൂക്ഷ്മനിരീക്ഷകന്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരാണ് ഓരോ മേശയിലുമുണ്ടാവുക.
Post Your Comments