PathanamthittaLatest NewsKeralaNattuvarthaNews

ശബരിമലയിൽ ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം: കാണിക്ക എണ്ണലിൽ ഇടപെട്ട് ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയിൽ ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം. കഴിഞ്ഞ വ്യാഴാഴ്‌ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി മാത്രം കിട്ടിയത്. അപ്പം അരവണ വില്‍പനയിലൂടെ 141 കോടി രൂപയും കിട്ടി. ഇതിന് മുൻപത്തെ റെക്കോർഡ് വരുമാനം 212 കോടി രൂപ ആയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കഴിഞ്ഞ രണ്ട് സീസണിലും വരുമാനം നന്നേ കുറവായിരുന്നു.

കാണിക്ക എണ്ണലിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ശബരിമല സ്പെഷ്യൽ കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. മുൻപില്ലാത്ത വിധം നോട്ടും നാണയങ്ങളും ഇത്തവണ എത്തിയെന്നാണ് കമ്മീഷണർ കോടതിയെ അറിയിച്ചത്. അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്.

ഫാന്റം എക്സ്2 സീരീസിന് കീഴിൽ മറ്റൊരു പ്രീമിയം ഹാൻഡ്സെറ്റ് കൂടി ഇന്ത്യൻ വിപണിയിലേക്ക്, സവിശേഷതകൾ അറിയാം

കാണിക്ക എപ്പോൾ എണ്ണിത്തീരുമെന്ന് പറയാൻ കഴിയില്ലെന്ന് കമ്മീഷണർ കോടതിയിൽ വ്യക്തമാക്കി. ഇത്തവണ കാണിക്കകളും നോട്ടുകളും എണ്ണാനായി 60 ജീവനക്കാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. കാണിക്ക എണ്ണുന്നതിൽ അപാകതയുണ്ടോ എന്നറിയിക്കാൻ ദേവസ്വം വിജിലൻസിനും കോടതി നിർദ്ദേശം നൽകി. വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button