Latest NewsNewsIndia

ഭാരത ജനത കാത്തിരുന്ന ശ്രീരാമ ക്ഷേത്രം ഇനി അയോദ്ധ്യയുടെ മണ്ണില്‍ തലയുയർത്തി നിൽക്കും; ക്ഷേത്ര നിര്‍മ്മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങ് ഇന്ന്

അയോദ്ധ്യ: ഭാരത ജനത കാത്തിരുന്ന ശ്രീരാമ ക്ഷേത്രം അധികം വൈകാതെ ഇനി അയോദ്ധ്യയുടെ മണ്ണില്‍ തലയുയർത്തി നിൽക്കും. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇന്ന് തുടക്കമാകും. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടക്കുമെന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കുബേര്‍ തിലാ പ്രത്യേക പീഠത്തില്‍ വെച്ച് നടക്കുന്ന ശിവപൂജയോടുകൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുക. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സരയു നദിക്കരയിലെ ശ്രീരാമ ജന്മ ഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഒരുക്കങ്ങള്‍ മാര്‍ച്ച് മാസം മുതല്‍ ആരംഭിച്ചിരുന്നു. ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടത്തുമെന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു.

ALSO READ: രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർ രോഗം പരത്താൻ സാധ്യത കുറവാണെന്ന പ്രസ്താവന തിരുത്തി ലോകാരോഗ്യ സംഘടന

രാമക്ഷേത്രത്തിനായി കൊത്തുപണികളടക്കം പൂര്‍ത്തിയാക്കിയ തൂണുകളും മറ്റ് നിര്‍മ്മാണ സാമഗ്രികളും ക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലക്കേക്ക് എത്തിക്കും. രണ്ടു വര്‍ഷം കൊണ്ട് ഹൈന്ദവ ജനതയുടെ പതിറ്റാണ്ടുകളുടെ ആവശ്യവും, ആഗ്രഹവുമായ ശ്രീരാമക്ഷേത്രം അയോദ്ധ്യയുടെ മണ്ണില്‍ പണിതുയര്‍ത്തുമെന്ന പ്രതീക്ഷയാണ് മുന്‍പ് തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പങ്കുവെച്ചത്. അതേസമയം അയോദ്ധ്യയിലെ താത്കാലിക രാമക്ഷേത്രം ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ ഇന്നലെ മുതല്‍ ഭക്തര്‍ക്കായി തുറന്ന് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button