കൊടുങ്ങല്ലൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം ഒൻപതുപേർ കസ്റ്റഡിയിൽ. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ നാലിന് രാത്രി കാറില്‍ പോകുകയായിരുന്ന സിയാദിനേയും കൂട്ടുകാരേയും ശ്രീനാരായണപുരം എകെജി നഗറില്‍ തടഞ്ഞു നിര്‍ത്തിയ സംഘം സിയാദിനെ കുത്തിക്കൊല്ലുകയായിരുന്നു. പിന്നീട് ഒളിവിൽ പോയ സംഘത്തെ പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
എകെജി.നഗറില്‍ ഓണക്കളിക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ശ്രീനാരായണപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാബു, എ.കെ.ജി.നഗര്‍ സ്വദേശികളായ വൈശാഖ്, വിനോദ്, അബ്ദുള്‍ റഹീം കുഞ്ഞുമോന്, അനന്തു , വിജയന്, അനു, അഖില്‍, സജിത്ത്, ഷനോജ് എന്നിവരാണ് പിടിയിലായത്.ബാബുവിന്റെ നേതൃത്വത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട മുഹമ്മദ് സിയാദ് ഡിവൈഎഫ്ഐയുടേയും സിപിഎമ്മിന്റേയും സജീവ പ്രവര്‍ത്തകനായിരുന്നു.
Post Your Comments