
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ്
അറസ്റ്റിൽ. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ബാദുഷ കല്ലിതൊടിയാണ് അറസ്റ്റിലായിരിക്കുന്നത്.
കോഴിക്കോട് ഫറോഖിൽ ബാലസംഘം പ്രവർത്തകയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോളാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
Post Your Comments