ബാലുശ്ശേരി: ആള്‍ക്കൂട്ട ആക്രമണ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ എസ്.ഡി.പി.ഐ ജില്ലാ നേതാവ് പിടിയില്‍. മര്‍ദ്ദനമേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ചെളി വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി സഫീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഫീർ ജിഷ്ണുവിനെ ചെളി വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതേത്തുടർന്ന് സഫീർ ഒളിവിലായിരുന്നു.
എസ്.ഡി.പി.ഐ.യുടെ ഫ്ളെക്സ് കീറിയെന്നാരോപിച്ച്, അര്‍ദ്ധരാത്രിയോടെ അമ്പതോളം പേരടങ്ങിയ അക്രമിസംഘം ജിഷ്ണുരാജിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശത്ത് മുന്‍പു നടന്ന സമാനസ്വഭാവമുള്ള സംഭവങ്ങള്‍ക്ക് പിന്നിൽ, താനാണെന്നും സി.പി.എം നേതാക്കളുടെ നിർദ്ദേശത്തെത്തുടർന്നാണ് ഇത് ചെയ്തതെന്നും ജിഷ്ണുരാജ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും, അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഐസിഐസിഐ ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ വായ്പ നിരക്കുകൾ വർദ്ധിപ്പിച്ചു
ആള്‍ക്കൂട്ട ആക്രമണ കേസില്‍ ഇതുവരെ പത്ത് പേരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതില്‍ അറസ്റ്റിലായ ഒമ്പത് പേരുടെയും ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ജിഷ്ണുരാജിനെതിരെ നടന്നത് ക്രൂര ആക്രമണമാണെന്ന് എഫ്.ഐ.ആറില്‍ തന്നെ പൊലീസ് ശരിവെച്ചിരുന്നു. ജിഷ്ണുവിനെ ചെളിവെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ നോക്കിയതായും രാഷ്ടീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു
അതേസമയം, പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ, മുപ്പതോളം വരുന്ന ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തുടർന്ന്, കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി, ജിഷ്ണുരാജ് കുറ്റസമ്മതം നടത്തുന്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടർച്ചയായി രണ്ടുമണിക്കൂറോളം ജിഷ്ണുവിനെ അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചെന്നുള്ള വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു.
Post Your Comments