KeralaLatest NewsNews

പഞ്ചായത്ത് ഓഫീസില്‍ കയറി ഡിവൈഎഫ്‌ഐ നേതാവ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു

സിപിഎം അനുഭാവി കൂടിയായ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ അറിയിക്കുവാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്.

അമ്ബലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യുന്ന സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ ഓര്‍ഡര്‍ സിപിഎമ്മുകാരന് നല്‍കിയില്ലെന്നു ആരോപിച്ചു പഞ്ചായത്ത് ഓഫീസില്‍ കയറി ഡിവൈഎഫ്‌ഐ നേതാവ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. അമ്ബലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസിലാണ് സംഭവം.

സീനിയര്‍ ക്ലാര്‍ക്ക് ജിതീഷ് നാഥിനെയാണ് അമ്ബലപ്പുഴയിലെ ഡിവൈഎഫ്‌ഐ നേതാവ് പ്രശാന്ത് കുട്ടി മർദിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജിതീഷ്.

read also: ‘ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാനാണോ ശ്രമം?’; വിമർശനവുമായി വിടി ബല്‍റാം

കൊവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യുന്ന സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ വിതരണ ചുമതല സിപിഎമ്മുകാരാണ് കഴിഞ്ഞ പ്രാവശ്യം വരെ നല്‍കിയതെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നുമായിരുന്നു പ്രശാന്തിന്റെ ഭീഷണിപ്പെടുത്തി. കൂടാതെ ഓഫിസിൽ സെക്രട്ടറിയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന ജിതീഷ് നാഥിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സിപിഎം അനുഭാവി കൂടിയായ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ അറിയിക്കുവാനോ പ്രതിക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെടുവാനോ തയാറായില്ലെന്നും ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button