Latest NewsKeralaNews

നവകേരള സദസ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവം: ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

കായംകുളം: നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. മാവേലിക്കര ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി പാപ്പാടിയിൽ വീട്ടിൽ അനൂപ് വിശ്വനാഥൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Read Also: ബാർബിക്യു നേഷനിൽ നിന്നും ഓർഡർ ചെയ്ത വെജ് ഭക്ഷണത്തിൽ ചത്ത എലി; യുവാവ് ആശുപത്രിയിൽ

കഴിഞ്ഞ മാസം 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായംകുളത്ത് നടന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെകട്ടറി അജിമോൻ കണ്ടല്ലൂരിനെയാണ് മർദ്ദിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. കേരള ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പ്രതി പോലീസിന് മുന്നിൽ കീഴടങ്ങിയത്.

മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചെത്തിയാണ് നവകേരള സദസ്സിന്റെ വൊളന്റിയർ കൂടിയായ അനൂപ് അജിമോനെ ആക്രമിച്ചത്. അജിമോനെ പോലീസ് നീക്കുമ്പോൾ അനൂപ് പിറകിലൂടെയെത്തി മർദ്ദിക്കുകയായിരുന്നു.

Read Also: ഗുരുവായൂരപ്പന്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഒന്നിച്ചുള്ള ചുമർ ചിത്രവും: പ്രധാനമന്ത്രിയ്ക്ക് പ്രത്യേക സമ്മാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button