KeralaLatest NewsNews

അനുഭവങ്ങളില്‍ നിന്ന് പഠിച്ച ആതിര സമൂഹത്തിന് വേണ്ടി പുതിയൊരു പ്രതിജ്ഞയുമായി മുന്നോട്ട്

തിരുവനന്തപുരം•ആസൂത്രിത മതംമാറ്റങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് മതംമാറിയ ശേഷം ഹിന്ദുമതത്തില്‍ തിരിച്ചെത്തിയ കാസര്‍ഗോട്ടെ വിദ്യാര്‍ത്ഥിനി ആതിര. ലവ് ജിഹാദിനും മുസ്ലിം പെൺകുട്ടികളെ ഉപയോഗിച്ചുള്ള ആസൂത്രിത മത പരിവർത്തന ശ്രമങ്ങൾക്കുമെതിരെ പ്രവർത്തങ്ങൾ ശക്തമാക്കുമെന്ന് ആതിര തിരുവനന്തപുരത്ത് പറഞ്ഞു.

ഹിന്ദു ധർമ്മപ്രചാരണ സംഘടനയായ ആർഷ വിദ്യാ സമാജത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാകാനൊരുങ്ങുകയാണ് ആതിര. തന്നെപോലെ ഇനിയും പെൺകുട്ടികൾ ചതിക്കപ്പെടാതിരിക്കണമെങ്കിൽ ധർമ്മ പ്രചാരണമാണ് യഥാർത്ഥ വഴി. മതതീവ്രവാദികൾക്ക് ആർഷവിദ്യാസമാജത്തിന്റെ പ്രവർത്തനങ്ങളിൽ ഭയമുണ്ടെന്നും ആതിര പറഞ്ഞു.

ഇനിയും മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ലവ് ജിഹാദ്, മുസ്ലിം പെൺകുട്ടികളെ ഉപയോഗിച്ചുള്ള ആസൂത്രിത മാറ്റത്തിന്‌ ഇരയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അവരിൽ സ്വധർമ്മത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും വേണം. തിരുവനന്തപുരത്ത് നിന്ന് മതംമാറ്റപ്പെട്ട് ഐ.എസിലെത്തിയ നിമിഷ ഫാത്തിമയെപ്പോലെയുള്ളവരുടെ അമ്മമാരുടെ പ്രാർത്ഥന തനിക്കൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നതായും ആതിര പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button