
ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് വീടുകളിൽ തയാറാക്കുന്ന മധുരമുള്ളൊരു പലഹാരമാണ് വട്ടയപ്പം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപെടുന്നൊരു പലഹാരമാണിത്. ഇവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാം
രുചിക്കൂട്ട്
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം പൊടിച്ചത് ഒരു നുള്ള്
റവ – 1/2 ടേബിൾസ്പൂൺ
പഞ്ചസാര -1/4 കപ്പ് മുതൽ 1/2 കപ്പ് വരെ
വെള്ളം – 3/4 കപ്പ് മുതൽ 1 കപ്പ് വരെ
ഇൻസ്റ്റന്റ് യീസ്റ്റ് – 1/4 ടീസ്പൂൺ
പഞ്ചസാര -1/4 ടീസ്പൂൺ
ഏലക്ക – 3 എണ്ണം
ഉപ്പ് – ഒരു നുള്ള്
നെയ്യ് – 1 ടേബിൾസ്പൂൺ
കാഷ്യൂനട്ട്, ഉണക്കമുന്തിരിങ്ങ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ഒരു സോസ്പാനിൽ അര കപ്പ് വെള്ളവും ഒന്നര ടേബിൾസ്പൂൺ റവയും ചേർത്തിളക്കി ചെറുതീയിൽ കുറുക്കിയെടുക്കുക. ഇത് തണുക്കാനായി മാറ്റി വെക്കുക. ഒരു ബൗളിൽ 3 ടേബിൾസ്പൂൺ ചെറുചൂട് വെള്ളവും, 1/4 ടീസ്പൂൺ യീസ്റ്റും, 1/4 ടീസ്പൂൺ പഞ്ചസാരയും ചേർത്തിളക്കി പൊങ്ങാനായി ( ആക്റ്റിവേറ്റ്) വെക്കുക.
തേങ്ങ, ജീരകം പൊടിച്ചത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു വലിയ ബൗളിൽ അരിപ്പൊടിയും, റവ കുരുക്കിയതും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. യീസ്റ്റ് മിശ്രിതവും, തേങ്ങാ അരച്ചതും കൂടി ചേർത്തു നന്നായി യോജിപ്പിക്കുക. അധികം ലൂസ് ആകാതെ ഇഡ്ലി മാവിന്റെ പരുവത്തിൽ കലക്കി ഒരു പാത്രം കൊണ്ട് അടച്ചു 3 മണിക്കൂർ പുളിപ്പിക്കാനായി മാറ്റി വെക്കുക.
മാവ് പുളിച്ച ശേഷം 1/4 കപ്പ് പഞ്ചസാരയും ഏലക്കാപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്തിളക്കുക. കാഷ്യൂനട്ടും ഉണക്കമുന്തിരിയും നെയ്യിൽ മൂപ്പിച്ചു മാറ്റി വെക്കുക. ഒരു വലിയ വിസ്താരമുള്ള പാത്രത്തിൽ നെയ്യ് തടവി അതിൽ മുക്കാൽ ഭാഗം മാവൊഴിച്ചു മുകളിലായി കാഷ്യൂനട്ടും, ഉണക്കമുന്തിരിയും വിതറി ആവിയിൽ 15- 20 മിനിറ്റ് വരെ വേവിക്കുക.
Post Your Comments