
കല്‍പറ്റ : വയനാട് കണിയാമ്പറ്റയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ 12കാരിക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.
പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയ ഫാത്തിമയെയാണ് നാല് നായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. പള്ളിത്താഴെ മദ്രസയിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്.
കുട്ടിയുടെ തലക്കും ദേഹത്തും നായയുടെ ആക്രമണത്തില്‍ ആഴത്തില്‍ പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments