Latest NewsKeralaNews

അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

കോട്ടയം: കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാര്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും ജിസ്‌മോളുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജിസ്‌മോളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാരുന്നു. മുമ്പ് ഒരിക്കല്‍ ജിസ്‌മോളെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്ന് സഹോദരന്‍ ജിറ്റു പ്രതികരിച്ചു.

Read Also: വിൻസിയുടെ പരാതി ‘അമ്മ’ മൂന്നംഗ സമിതി അന്വേഷിക്കും, ഷൈനിനു വേണ്ടി തെരച്ചിൽ യുആർജ്ജിതം

ഭര്‍ത്താവിന്റെ വീട്ടില്‍ ഭര്‍ത്താവിന്റെ അമ്മയുടെ സഹോദരിയും ജിസ്മോളെ മാനസികയായി ബുദ്ധിമുട്ടിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്നു അന്വേഷിച്ച് കണ്ടെത്തണം. ജിസ്മോള്‍ക്ക് ആവശ്യമുള്ള പണം ഒന്നും അവര്‍ കൊടുത്തിരുന്നില്ല. ഭര്‍ത്താവിന്റെ അമ്മയുടെ സഹോദരിയും ജിസ്മോളെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. അവരാണ് ജിസ്മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് അഞ്ച് വയസ് പ്രായമുള്ള നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടി നീറിക്കാട് സ്വദേശി ജിസ്‌മോള്‍ ജീവനൊടുക്കിയത്. മുത്തോലി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റാണ് മരിച്ച ജിസ്‌മോള്‍. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്‌മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ജിസ്‌മോളുടെ നടുവിന് മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

വീട്ടില്‍ വെച്ച് മക്കള്‍ക്ക് വിഷം കൊടുത്തും സ്വന്തം കൈഞരമ്പ് മുറിച്ചും ജിസ്‌മോള്‍ ആത്മഹത്യയ്ക്ക് ആദ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രാവിലെ നീറിക്കാടുള്ള വീട്ടില്‍ വെച്ച് ജിസ്‌മോള്‍ കൈയിലെ ഞരമ്പ് മുറിച്ചു, മക്കള്‍ക്ക് രണ്ട് പേര്‍ക്കും വിഷം നല്‍കി. തുടര്‍ന്ന് 11.30 യോടെ സ്‌കൂട്ടറില്‍ വീടിനടുത്തുള്ള പള്ളിക്കുന്ന് കടവിലേക്ക് പോയി. അപകടം മേഖലയായ കടവില്‍ വാഹനം വെച്ച ശേഷം മക്കളെയും കൂട്ടി വെള്ളത്തിലേക്ക് ചാടിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുഴയുടെ തീരത്ത് ചൂണ്ട ഇടുകയായിരുന്നവരാണ് ആദ്യം അമ്മയെയും മക്കളെയും കണ്ടത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് ജിമ്മിയും മാതാപിതാക്കളുമാണ് ജിസ്‌മോള്‍ക്കൊപ്പം വീട്ടില്‍ ഉണ്ടായിരുന്നത്. ജിമ്മിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടിലുള്ളവര്‍ ആശുപത്രിയിലേക്ക് പോയപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്. അയര്‍ക്കുന്നം പൊലീസ് വീട്ടിലെത്തി ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പ്രാഥമിക വിവരം തേടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button